തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം എംജി രാധാകൃഷ്ണന് രാജിവച്ചു. സിന്ധു സൂര്യകുമാറാണ് പുതിയ എക്സിക്യൂട്ടീവ് എഡിറ്റര്‍. മാതൃഭൂമിയില്‍ നിന്നും രാജിവച്ച എഡിറ്റര്‍ മനോജ് കെ ദാസ് ഏഷ്യാനെറ്റിന്റെ ഗ്രൂപ്പ് എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഏഷ്യാനെറ്റ് ഉള്‍പ്പെടെ ജൂപ്പിറ്റര്‍ മീഡിയയുടെ ഗ്രൂപ്പ് എഡിറ്ററായി ആണ് മനോജ് കെ. ദാസ് ചുമതലയേല്‍ക്കും. എം.ജി. രാധാകൃഷ്ണന്റെ രാജി ഔദ്യോഗികമായി അംഗീകരിച്ചു.
2019 നവംബറിലാണ് മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.
സിപിഎം സൈന്താദ്ധികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് രാധാകൃഷ്ണന്. മന്ത്രി വി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനും. മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണന് പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. ടിഎന്‍ ഗോപകുമാറിന്റെ മരണ ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി. രാധാകൃഷ്ണന് എഡിറ്ററായിരിക്കെ ഏറെ വിവാദങ്ങള്‍ക്കും എഷ്യാനെറ്റ് ന്യൂസ് വഴിയൊരുക്കി. ബംഗാള്‍ കലാപവുമായി ബന്ധപ്പെട്ട് ചാനലിലേക്ക് വിളിച്ച സ്ത്രീയോട് ബംഗാള്‍ പാക്കിസ്ഥാനില്‍ ആണെന്നും സംഘപരിവാറുകാര്‍ക്ക് അടികൊള്ളുന്നത് കാണിക്കാന്‍ മനസില്ലെന്നും അടക്കം മോശമായി എഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്. പ്രവീണ ഫോണില്‍ സംസാരിച്ചിരുന്നു. ഇതു വലിയ വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കും കോണ്‍ഗ്രസിനു എതിരേ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കണമെന്ന് കാട്ടി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ച മെയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പുറത്തുവിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വാര്‍ത്തകള്‍ ചമയ്ക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജണല്‍ എഡിറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഇമെയില്‍ സന്ദേശം അയച്ചത്. ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം ‘സ്ഥിരീകരിച്ച’ വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള് അത് ഉണ്ടാക്കണമെന്നും മെയിലില്‍ പറയുന്നു. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ കേന്ദ്ര മന്ത്രിസഭ പുന: സംഘടനയില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ തലപ്പത്തും മാറ്റമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: