കൊച്ചി: കിറ്റെക്സ് എംഡി സാബു എം ജേക്കബ് രണ്ട് സുപ്രധാന തീരുമാനങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തത്- പലവിധ പരിശോധനകളിലൂടെ തന്റെ വ്യവസായത്തെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ നാട്ടില്‍ ഇനി ഒറ്റ നയാ പൈസ മുടക്കില്ല എന്നതായിരുന്നു ഒരു തീരുമാനം. വൈദ്യുതി സൗജന്യമുള്‍പ്പെടെ പുതിയ വ്യവസായങ്ങള്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്കുന്ന തെലുങ്കാനയില്‍ ആയിരം കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചു എന്നത് രണ്ടാമത്തെ തീരുമാനം. ഇതോടെ കിറ്റെക്സിന്റെ ഓഹരി വിലയില്‍ ഉണ്ടായത് 69.25 ശതമാനം വളര്‍ച്ച.
സാബു എം ജേക്കബ്ബ് നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തിയ ബുധനാഴ്ച മുതലുള്ള അഞ്ച് ദിവസത്തെ മൂല്യവര്‍ധന 285 കോടിയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച കിറ്റെക്സ് ഓഹരി വില 109.60 ശതമാനം. ചൊവ്വാഴ്ച മാര്‍ക്കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ വില 185.50 രൂപ. കിറ്റെക്സിനെ സംബന്ധിച്ചടത്തോളം ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയാണിത്.
കമ്പനിയുടെ പ്രൊമോട്ടറായ സാബുവിന്റെ കൈവശം കമ്പനിയുടെ 55 ശതമാനം ഓഹരികള്‍ ഉണ്ട്. അതിന്റെ മൂല്യം മാത്രം 678.15 കോടി രൂപ വരും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചലനമില്ലാതെ കിടന്നിരുന്ന കിറ്റെക്സ് ഓഹരിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായുണ്ടായ വടംവലിയില്‍ സടകുടഞ്ഞെണീറ്റിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: