Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

100 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം അടിച്ച് തകര്‍ത്ത് തീവെച്ച് നശിപ്പിച്ച 350 പേര്‍ക്കെതിരായ കേസ് പിന്‍വലിച്ച് പാകിസ്ഥാന്‍

നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഹിന്ദുക്ഷേത്രം തകര്‍ത്ത 350 പേര്‍ക്കെതിരായ കേസ് പാകിസ്ഥാന്‍ പിന്‍വലിച്ചു. ഹിന്ദു സമുദായം മാപ്പ് നല്‍കിയതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 03:01 pm IST
inWorld

ഇസ്ലാമബാദ്: നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഹിന്ദുക്ഷേത്രം തകര്‍ത്ത 350 പേര്‍ക്കെതിരായ കേസ് പാകിസ്ഥാന്‍ പിന്‍വലിച്ചു. ഹിന്ദു സമുദായം മാപ്പ് നല്‍കിയതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ വിശദീകരണം.

ഖൈബര്‍ പഖ്തുണ്‍ക്വാ ജില്ലയിലാണ് കഴിഞ്ഞ വര്‍ഷം ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹിന്ദുക്ഷേത്രം ആള്‍ക്കൂട്ടം അടിച്ച് തകര്‍ത്ത ശേഷം തീയിട്ട് നശിപ്പിച്ചത്. 350 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2021 മാര്‍ച്ചില്‍ ഹിന്ദു-മുസ്ലിം പുരോഹിതര്‍ പങ്കെടുത്ത അനുരഞ്ജനയോഗം നടന്നിരുന്നതായി പാക് ആഭ്യന്തര വകുപ്പ് പ്രതിനിധി അറിയിച്ചു. ഇതില്‍ ഇരുസമുദായത്തിലെയും പ്രതിനിധികള്‍ തമ്മില്‍ രഞ്ജിപ്പിലെത്തിയെന്നും മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്നും അറിയിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഒരു എഴുത്ത് കോടതിയിലേക്ക് അയക്കുകയായിരുന്നു.

ഹിന്ദു-മുസ്ലിംസമുദായങ്ങള്‍ തമ്മിലുണ്ടായിരുന്ന അസ്വാരസ്യത്തിന് കാരണമായ പ്രശ്‌നങ്ങള്‍ ഹിന്ദു സമുദായത്തിലെ മുതിര്‍ന്നവരുടെ യോഗത്തില്‍ (ജിര്‍ഗ യോഗം)  പരിഹരിച്ചതായി പറയുന്നു. ഇതിന്റെ ഭാഗമായി കുറ്റവാളികളായ 350 മുസ്ലിങ്ങള്‍ക്കും മാപ്പ് നല്‍കാനും തീരുമാനിച്ചു. ആഭ്യന്തര വകുപ്പ് ഹിന്ദു സമുദായത്തിലെ മുതിര്‍ന്നവര്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനവും തീവ്രവാദ വിരുദ്ധ കോടതിയെ കത്തിലൂടെ അറിയിച്ചിരുന്നു.

അതേ സമയം പ്രശ്‌നത്തില്‍ മുഴുവന്‍ ഹിന്ദുക്കളെയും വിശ്വാസത്തിലെടുക്കാന്‍ ഖൈബര്‍ പഖ്തൂണ്‍ക്വാ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ഒരു പ്രാദേശിക ഹിന്ദു പണ്ഡിതന്‍ പറയുന്നു. ‘വിശ്വാസത്തിനും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പിനും ഞങ്ങള്‍ എതിരല്ല. പക്ഷെ കേസുകള്‍ പിന്‍വലിച്ച രീതി ഇവിടുത്തെ മുതിര്‍ന്നവരുടെ സഭയുടെ(ജിര്‍ഗ) സംസ്‌കാരത്തിന് ചേര്‍ന്നതല്ല,’ ഹിന്ദു-ന്യൂനപക്ഷ മത പണ്ഡിതന്‍ ഹാരൂണ്‍ സരബ് ദിയാല്‍ പറയുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന് വിശ്രമിക്കാനുള്ള സൗകര്യം പണിയുന്നത് സംബന്ധിച്ച  തര്‍ക്കമാണ് കലാപത്തിന് വഴിമരുന്നിട്ടത്.

2020 ഡിസംബര്‍ 30നാണ് അക്രമാസക്തരായ ജനക്കൂട്ടം ജമിയത് ഉലമ ഇ ഇസ്ലാം എന്ന മൗലികവാദ ഇസ്ലാം പാര്‍ട്ടി നേതാക്കളുടെയും ഇസ്ലാം മതപുരോഹിതരുടെയും നേതൃത്വത്തില്‍ ഹിന്ദു ക്ഷേത്രം കത്തിച്ചത്. ആദ്യം ക്ഷേത്രം അടിച്ച് തകര്‍ത്ത ശേഷം തീയിടുകയായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് കുറച്ചുകൂടി സ്ഥലം വിട്ടുനല്‍കാന്‍ പ്രാദേശികഭരണകൂടം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം. ഇവിടെ വിശ്രമത്തിനുള്ള സംവിധാനം പണിയാനായിരുന്നു നീക്കം. പക്ഷെ മുസ്ലിം ആള്‍ക്കൂട്ടം ക്ഷേത്രം അടിച്ച് തകര്‍ത്ത് തീയിടുമ്പോള്‍ മണിക്കൂറുകളോളം  പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.

സംഭവം അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ കൂടി ചര്‍ച്ചാവിഷയമായതോടെ പാകിസ്ഥാന്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ക്ഷേത്രത്തിന് തീയിട്ട സംഭവത്തില്‍ പ്രാഥമിക പരാതിയില്‍ 350 പേരെ പ്രതികളായി ഉള്‍പ്പെടുത്തി. 109 ആളുകളെ അറസ്റ്റ് ചെയ്യുകയും നിഷ്ക്രിയത്വത്തിന്റെ പേരില്‍ 92 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെയെല്ലാം ഹിന്ദു സമുദായം മാപ്പ് നല്‍കിയതോടെ ജയില്‍മുക്തരാക്കും.

Tags: ഹിന്ദുക്ഷേത്രംimran khanക്ഷേത്രംഖൈബര്‍ പഖ്തുണ്‍ക്വാപാക്കിസ്ഥാന്‍ക്ഷേത്രങ്ങള്‍ നശിപ്പിച്ചുജമിയത് ഉലമ ഇ ഇസ്ലാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.