കണ്ണൂര്‍: കൊവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വിതരണം ചെയ്യണമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു. വാക്സിന് വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, വാക്സിന് വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, കിടപ്പ് രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വാക്സിന് വീടുകളിലെത്തിച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ ആശുപത്രിക്ക് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് മെമ്പര്‍മാരും തദ്ദേശസ്ഥാപന പ്രസിഡന്റും പറയുന്നതുപോലെയാണ് വാക്സിന് വിതരണം ചെയ്യുന്നത്. സ്വജനപക്ഷപാതം കാട്ടുകയാണ്. വിതരണം രാഷ്ട്രീയാടിസ്ഥാനത്തിലാണ്. വാക്സിന് എകെജി സെന്ററില്‍ നിന്ന് കിട്ടുന്നതല്ല. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒബിസി മോര്‍ച്ച കണ്ണൂര്‍ ജില്ല പ്രസിഡണ്ട് കെ.പി. സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ അശ്വനികുമാര്‍ സ്വാഗതവും കെ. സതീശന് നന്ദിയും പറഞ്ഞു. ജയരാജന്, കന്യാലാല്‍, അനീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇരിട്ടി: ഒബിസി മോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ.കെ. ഷൈജു, പി.പി. ജയലക്ഷ്മി, വി. പുഷ്പ, ഒബിസി മോര്‍ച്ച ബിജെപി നേതാക്കളായ കെ. ശിവശങ്കരന്, പ്രശാന്തന് കുമ്പത്തി, പ്രിജേഷ് അളോറ, അശോകന് പാലുമ്മി, വിവേക് കീഴൂര്‍ എന്നിവര്‍ സംസാരിച്ചു.
മട്ടന്നൂര്‍: കൊവിഡ് വാക്സിന് വിതരണത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും സ്വജനപക്ഷപാതവും ഒഴിവാക്കി എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് സമീപം ഒബിസി മോര്‍ച്ച ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന് പുതുക്കുടി ഉദ്ഘാടനം ചെയ്തു. രാജീവന് കൂടാളി അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല സെക്രട്ടറി അനൂപ് കല്ലിക്കണ്ടി, ഷൈജു കൊതേരി, സന്തോഷ് താറ്റ്യോട്, ഷിനോജ് കുംഭം തുടങ്ങിയവര്‍ സംസാരിച്ചു.
മട്ടന്നൂര്‍: ഒബിസി മോര്‍ച്ച മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് സമീപം സംഘടിപ്പിച്ച ധര്‍ണ ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന് പുതുക്കുടി ഉദ്ഘാടനം ചെയ്തു. രാജീവന് കൂടാളി അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനൂപ് കല്ലിക്കണ്ടി, ഷൈജു കൊതേരി, സന്തോഷ് താറ്റ്യോട്, ഷിനോജ് കുംഭം തുടങ്ങിയവര്‍ സംസാരിച്ചു.
തലശ്ശേരി: ഒബിസി മോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ബിജെപി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ എം.പി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അനീഷ് കൊളവട്ടം അധ്യക്ഷത വഹിച്ചു. കെ. ലിജേഷ്, സ്മിത ജയമോഹന്, പി.കെ. ബൈജിത്ത് എന്നിവര്‍ സംസാരിച്ചു. കെ. അരവിന്ദന് സ്വാഗതവും, രതീഷ് പെരുന്താറ്റില്‍ നന്ദിയും പറഞ്ഞു.
മാഹി: ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ബിജെപിയും ഒബിസി മോര്‍ച്ചയും സംയുക്തമായി നടത്തിയ ധര്‍ണ്ണാ സമരം ബിജെപി കണ്ണൂര്‍ ജില്ലാ സെല്‍ കോഡിനേറ്റര്‍ എം.പി. സുമേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രേംനാഥ് ചേലോട്ട് അദ്ധ്യക്ഷത വഹിച്ചു. അനീഷ് കൊളവട്ടത്ത്, ശശി കൊളപ്രത്തിന്റട എന്നിവര്‍ സംസാരിച്ചു. ഓബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ബൈജിത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. രത്നാകരന്, മണ്ഡലം കമ്മറ്റി അംഗം കെ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൂത്തുപറമ്പ്: ഒബിസി മോര്‍ച്ച കൂത്തുപറമ്പ് ഗവണ്മെന്റ് ആശുപത്രിക്ക് മുന്നില്‍ ധര്‍ണസമരം സംഘടിപ്പിച്ചു. ഒബിസി മോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ടി.പി ശശിയുടെ അധ്യക്ഷതയില്‍ ബിജെപിയുടെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വിജയന് വട്ടിപ്രം ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. പ്രഭാകരന് വള്ളിയായി, യു.കെ. സുരേഷ് ബാബു, എ.പി. രജിന്, പി. ബിനോയ്, വി. ഷാജി മൂരിയാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: