പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.ബി. ഗണേഷ് കുമാറിനെ പരാജയപ്പെടുത്താന്‍ സിപിഐ നേതാക്കള്‍ ശ്രമിച്ചതായി ഗുരുതര ആരോപണം.
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിവേക് ബാബുവാണ് തുറന്ന് പറച്ചില് നടത്തിയത്. ഗണേഷ്കുമാറിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പത്തനാപുരത്തെ നേതാക്കള്‍ ഉപജീവന ജീവനമാര്ഗ്ഗമായാണ് പാര്‍ട്ടിയെ കാണുന്നത്. ഇതിന് ഉദാഹരണമാണ് പട്ടാഴിയില്‍ നിന്നും നിരവധിപേര്‍ രാജിവെച്ചത്. വിവേവ് ബാവുവടക്കം നിരവധി പ്രവര്‍ത്തകരാണ് സിപിഐ, എഐവൈഎഫ് സംഘടകളില്‍ നിന്ന് ഇന്നലെ രാജിവെച്ചത്. വോട്ടിനെ ചൊല്ലി വരും ദിവസങ്ങളില്‍ വലിയ എല്‍ഡിഎഫിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന. സിപിഐക്കെതിരെ പരസ്യ വിമര്‍ശനവുമായി കേരളകോണ്‍ഗ്രസ് ബി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: