Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഫോണ്‍ വായ്‌പ: വെട്ടിലായി സഹകരണ ബാങ്കുകള്‍

ഒന്നു മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പദ്ധതി പ്രകാരം വായ്‌പയ്‌ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ പലിശരഹിത വായ്‌പ ലഭിക്കും. ഒരു സംഘത്തിന് 5 ലക്ഷം രൂപ വരെ വായ്‌പ നല്‍കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 02:52 pm IST
in Thrissur
mobile phone

mobile phone

തൃശൂര്‍: സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘വിദ്യാതരംഗിണി’ വായ്‌പ പദ്ധതിയില്‍ അപേക്ഷകര്‍ കൂടിയതോടെ വെട്ടിലായിരിക്കുകയാണ് ബാങ്ക് അധികൃതര്‍. പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങാന്‍ സഹകരണ സംഘങ്ങളും ബാങ്കുകളും വായ്‌പ അനുവദിക്കുന്ന പദ്ധതിയിലാണ് അപേക്ഷകരുടെ തള്ളിക്കയറ്റം. ഡിജിറ്റല്‍ പഠനം സാധ്യമാകാത്ത നിരവധി കുട്ടികള്‍ ഇപ്പോഴും പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഫോണ്‍ വാങ്ങാനുള്ള വായ്‌പാ പദ്ധതി സഹകരണ വകുപ്പ് നടപ്പാക്കുന്നത്.

ഒന്നു മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പദ്ധതി പ്രകാരം വായ്‌പയ്‌ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ പലിശരഹിത വായ്‌പ ലഭിക്കും. ഒരു സംഘത്തിന് 5 ലക്ഷം രൂപ വരെ വായ്‌പ നല്‍കാവുന്നതാണ്. ഇതനുസരിച്ച് ഒരു സ്ഥാപനത്തില്‍ നിന്ന് 50 പേര്‍ക്ക്് മാത്രമേ വായ്‌പ അനുവദിക്കൂ. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം, മൊബൈല്‍ ഷോപ്പില്‍ നിന്നുള്ള ഫോണ്‍ ക്വട്ടേഷന്‍, രണ്ട് ആള്‍ജാമ്യം എന്നിവയാണ് അപേക്ഷയടൊപ്പം സമര്‍പ്പിക്കേണ്ടത്. 24 മാസത്തെ തുല്യ ഗഡുക്കളായി വായ്‌പ അടച്ചുതീര്‍ത്താല്‍ മതി..

‘വിദ്യാതരംഗിണി’ വായ്‌പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിറകേ ബാങ്കുകളിലേക്ക് അപേക്ഷകളെത്തി തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും നൂറിലേറെ അപേക്ഷള്‍ ലഭിച്ചു കഴിഞ്ഞു. അപേക്ഷകര്‍ ഏറിയതോടെ വായ്‌പ പാസാക്കാനാവാതെ കുഴയുകയാണ് പല സ്ഥാപനങ്ങളും. ഈമാസം 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍ പല ബാങ്കുകളും അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.  

ചില സ്ഥാപനങ്ങള്‍ വായ്‌പ മനപൂര്‍വ്വം അനുവദിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപേക്ഷ പാസാക്കാതിരിക്കാന്‍ പല മുടന്തന്‍ ന്യായങ്ങളും ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷയുമായി ബാങ്കിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ അച്ഛനും അമ്മയ്‌ക്കും ബാങ്കില്‍ അംഗത്വം വേണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. സ്‌കൂള്‍ പരിധിയിലെ സഹകരണ ബാങ്കുകളില്‍ അംഗത്വമുള്ള രക്ഷിതാക്കാള്‍ വളരെ കുറവാണ്.

ഇതിന് പുറമേ സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് വായ്‌പയ്‌ക്ക് അനുവദിക്കുക. സ്‌കൂളില്‍ യുപി വിഭാഗത്തില്‍ 3, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 5 എന്നിങ്ങനെയാണ് മൊബൈല്‍ വാങ്ങാന്‍ വായ്‌പ ലഭിക്കൂ. ഇതിനാല്‍ വായ്‌പ ലഭിക്കേണ്ട അര്‍ഹരയാവര്‍ ഏറെയും തഴയപ്പെടുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനമാണ് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍  വഴിമുട്ടി നില്‍ക്കുന്നത്. സര്‍ക്കാര്‍ പദ്ധതി ഫലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടാത്ത സാഹചര്യത്തില്‍ ഫോണ്‍ വാങ്ങാന്‍ മറ്റു വഴികള്‍ തേടേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍.

‘വിദ്യാതരംഗിണി’ പദ്ധതി പലിശരഹിതമായതിനാല്‍ കുട്ടികളുടെ പഠനത്തിന്റെ മറവില്‍ വായ്‌പയ്‌ക്ക് അപേക്ഷിക്കുന്നവരുണ്ടെന്ന് ബാങ്ക് അധികൃതരുടെ ഭാഷ്യം. ജില്ലയിലെ നിര്‍ദ്ധനരായ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിവിധ സംഘടനകളുടെ മൊബൈല്‍ ചലഞ്ചുകള്‍ വഴിയും അദ്ധ്യാപകര്‍ മുഖേനയും സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമായിട്ടുണ്ട്. പലിശരഹിത വായ്‌പയായതിനാല്‍ പലരും അനാവശ്യമായാണ് അപേക്ഷിച്ചിട്ടുള്ളത്. അപേക്ഷകരുടെ എണ്ണം ഇരട്ടിയിലധികമാകാന്‍ കാരണമിതാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുകയും വരവില്‍ കവിഞ്ഞ ചെലവ് നേരിടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കൂടുതല്‍ വായ്‌പ അനുവദിക്കുന്നത് സ്ഥാപനങ്ങളെ കടത്തിലേക്ക് തള്ളിവിടുമെന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍. 

Tags: co-operative bankLoanമൊബൈല്‍ ഫോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

Editorial

സിപിഎം നയിക്കുന്ന സഹകരണക്കൊള്ള

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.