കോട്ടക്കല്‍: ഡോ.പി.എം. വാര്യരെ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായി ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. അദ്ദേഹം ആര്യവൈദ്യശാല മെമ്പര്‍ ഗവേണിങ് ബോഡി, കേരളാ ആയുര്‍വ്വേദിക് സ്റ്റഡീസ് മിറ റിസര്‍ച്ച് സൊസൈറ്റി, പ്രസിഡന്റ് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍, 2009 മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റം ഫെലോ രാഷട്രീയ വിദ്യാപീഠം എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
2014ല്‍ സംസ്ഥാന ധന്വന്തരീ അവാര്‍ഡ് നേടി. 2015ല്‍ ഭിഷക് ശ്രേഷ്ഠ അവാര്‍ഡ് എന്നിവയും ലഭിച്ചു. കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ അദ്ദേഹം ആയുര്‍വേദവുമായി ബന്ധപ്പെട്ട പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അച്ഛന്: ചെറുനെല്ലിക്കാട്ട് രാമ വാര്യര്‍, അമ്മ: പന്ന്യംമ്പിള്ളി വാര്യത്ത് പാര്‍വ്വതി എന്ന കുഞ്ഞുകുട്ടി വാരസ്യാര്. ഭാര്യ: ഷൈലജ മാധവന്‍കുട്ടി (സീനിയര്‍ മാനേജര്‍ മെറ്റീരിയല്‍സ് ആര്യവൈദ്യശാല).
പ്രതികരിക്കാൻ ഇവിടെ എഴുതുക: