പരവൂര്‍: തീരദേശവാസികള്‍ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ മഴക്കാലം കഴിയുമ്പോഴും മുക്കം പൊഴി മുറിയും. അല്ലെങ്കില്‍ മുറിക്കും. പിന്നെ മാസങ്ങളോളം ജനങ്ങള്‍ക്ക് യാത്ര ദുരിതമാണ്.
ഇക്കുറി പൊഴി മുറിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും ദിവസങ്ങള്‍ കൊണ്ട് തീരേണ്ട താത്ക്കാലിക റോഡ് പോലും നിര്‍മ്മിച്ചിട്ടില്ല. ഇക്കുറി കായല്‍ കവിഞ്ഞൊഴുകിയാണ് പൊഴിമുറിഞ്ഞത്. ഇവിടെ റോഡ് രണ്ടായി മുറിഞ്ഞുകിടക്കുന്നതിനണ്ടാല് ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടെ വലയുകയാണ്. വാഹനങ്ങള്‍ മണ്ണില്‍ പുതയുകയും മറിഞ്ഞുവീണു പരിക്കേല്‍ക്കുകയും ചെയ്യുന്നു. റോഡു തകര്ന്നതറിയാതെയാണ് വാഹനയാത്രക്കാര്‍ എത്തുന്നത്.
ഇരവിപണ്ടുരം, താന്നി, പൊഴിക്കര എന്നിവിടങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് മുന്നറിയിപ്പു ബോര്‍ഡുമില്ല. പൊഴി മുറിഞ്ഞതിന്റെ തൊട്ടരികില്‍ മാത്രമാണ് മുന്നറിയിപ്പുള്ളത്. പരവൂര്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്കു പോകാനുള്ള എളുപ്പവഴിയായതിനാല്‍ എല്ലാവരും തിരഞ്ഞെടുക്കുന്നത് തീരദേശ പാതയാണ്. കഴിഞ്ഞദിവസം മുക്കത്ത് ബൈക്കുമറിഞ്ഞ് ഗര്‍ഭിണി വീണിരുന്നു. കാര്‍ മണലില്‍ പുതഞ്ഞ സംഭവവുമുണ്ടായി. പ്രദേശത്തുള്ള യുവാക്കളാണ് കാര്‍ തള്ളി റോഡിലെത്തിച്ചത്. മണിക്കൂറില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് ഇതുവഴി പോകുന്നത്. കുഴിയില്‍വീണ് വാഹനങ്ങള്‍ക്കും കേട് സംഭവിക്കുന്നുണ്ട്. ഇവിടെ വരെയെത്തിയശേഷം യാത്ര ചെയ്യാനാകാതെ കാറുകള്‍ മടങ്ങുന്നുമുണ്ട്.
ദേശീയപാതയെ അപേക്ഷിച്ച് 12 കിലോമീറ്ററോളം ദൂരം ലാഭിക്കാമെന്നതിനാലാണ് യാത്രക്കാര്‍ തീരദേശപാത തെരഞ്ഞെടുക്കുന്നത്. രണ്ടുമാസംമുന്‍പ് നണ്ട്യൂനമര്ദത്തെ തുടര്‍ന്ന് കടലേറ്റമുണ്ടായപ്പോഴാണ് പൊഴിമുറിഞ്ഞ് റോഡു തകര്‍ന്നത്. മണല്‍ച്ചാക്കുകള്‍ നിരത്തിയതിനണ്ടാല് ഇരുചക്രവാഹനങ്ങള്‍ക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുപോകാനാകും. ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ ഇനിയും തുടങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: