‘കോവിഡ് ലോക്ക് ഡൗണ്‍ അല്ലായിരുന്നുവെങ്കില്‍ ഇന്ത്യ കത്തിച്ച് ചാമ്പലാക്കുമായിരുന്നു’ എന്നാണ് പാലായിലെ ഏതോപള്ളിയിലെ ചിന്ന പാതിരി ആക്രോശിച്ചത്. മാവോയിസ്റ്റായിരുന്ന കൂട്ടത്തിലൊരാള്‍ മരിച്ചതിനുള്ള പ്രതിഷേധമായിട്ടാണ് രാജ്യം കത്തിക്കാനുള്ള കൊച്ചച്ചന്റെ പൂതി പുറത്തു ചാടിയത്. സ്റ്റാന്‍ സാമിയെ കൊന്നതാണെന്ന വാദം ഉയര്‍ത്തി മോദി സര്‍ക്കാറിനെതിരെ വികാരത്തള്ളിച്ച സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. രാജ്യം കത്തിക്കാന്‍ തീയെടുക്കും മുന്‍പ് പാലായിലെ പാതിരി റോമിലെ പോപ്പ് ഈ പ്രശ്നത്തില്‍ എടുത്ത നിലപാട് എന്ത് എന്ന് മനസ്സിലാക്കിയാല്‍ നന്ന്. സഖാവ് സാമിയെ മോചിതനാക്കാന്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ റോമില്‍ നിന്നോ മാര്‍പ്പാപ്പയില്‍ നിന്നോ ആവശ്യം വന്നിരുന്നില്ല. സ്റ്റാന്‍ സാമി അറസ്റ്റിലായപ്പോഴോ മാസങ്ങള്‍ ജയിലില്‍ കിടന്നപ്പോഴോ ഇന്ത്യയിലെ കുഞ്ഞാടുകളാരും തന്നെ മെഴുകിതിരി പ്രകടനവുമായി തെരുവിലറങ്ങിയില്ല. എന്തുകൊണ്ട് എന്ന് മനസ്സിലാക്കിയിട്ടു വേണമായിരുന്നു സ്റ്റാന്‍ സാമിയുടെ അറസ്റ്റും മരണവും ‘ഭരണകൂടഭീകരത’യുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ട് ചിന്ന പാതിരി ഉറഞ്ഞുതുള്ളാന്‍.
തമിഴ്നാട്ടുകാരനായ ‘ഒരു ജസ്യൂട്ട് പാതിരി’ എന്നതിലുപരി സ്റ്റാന്‍ സാമിയ്ക്ക് മാവോയിസ്റ്റ് സംഘടനകളടക്കമുള്ള നിരോധിക്കപ്പെട്ട വിഘടനവാദി സംഘടനകളുമായുള്ള ‘ഉടമാവകാശ ബന്ധങ്ങള്‍’ അറിയാത്തവര്‍ അല്ല ഈ സഭാനേതാക്കള്‍. സ്റ്റാന്‍ സാമിയുടെ അതേ അച്ചില്‍ വാര്‍ക്കപ്പെട്ട മറ്റു ചിലരും സ്റ്റാന്‍ സാമിയെപ്പോലെയും അതിനേക്കാള്‍ കുറ്റകരമായും വിഘടനവാദി സംഘടനകളെ സഹായിക്കുകയും നിയന്ത്രിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് സ്വതന്ത്രമായും ‘സംഘടനകള്‍’ എന്ന നിലയിലും ‘വൈദേശിക സംവിധാന’ങ്ങളുമായി ‘അപകടകരമായതും രാജ്യവിദ്രോഹകരമായതും’ ആയ ബന്ധങ്ങള്‍ ഉണ്ട് എന്നും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഈ ശിഥിലീകരണപ്രക്രിയ കാലങ്ങളായി പലരും സുരക്ഷിതമായി ‘ചെയ്തു പോരുന്നുണ്ട്’ എന്ന വസ്തുത നിഷേധിക്കാന്‍ കഴിയാത്ത വണ്ണം നിരവധി തെളിവുകള്‍ ഉള്ളതാണ്. എത്ര തന്നെ ‘ഉന്നത പിടിപാടുകള്‍’ ഉണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെയുള്ള കടുത്ത നടപടികള്‍ പ്രതീക്ഷിക്കാവുന്ന സാഹചര്യം തന്നെയാണ് മുന്നില്‍ ഉള്ളത്.
നിയമനടപടികള്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയനേതൃത്വങ്ങളോടൊപ്പം ചേര്‍ന്ന് ഇരവാദം ഉയര്‍ത്തുന്നത് നിരര്‍ഥകവും ഒപ്പം നിയമസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കവുമായേ വിലയിരുത്താന്‍ കഴിയൂ.
ഇത്തരക്കാരെ സഭയുടെ ചുമതലകളില്‍ നിന്നും മാറ്റി ‘നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍’ സഭകള്‍ മുന്നോട്ടു വരുകയാണ് വേണ്ടത്.
സ്റ്റാന്‍ സാമിയുടെ മുഴുവന്‍ പേര് സ്റ്റാനിസ്ലാസ് ലൂര്‍ദ് സാമിയെന്നാണ്. ലൂര്‍ദ് ‘സ്വാമി’യെന്ന പേരും നിങ്ങള്‍ക്ക് ഏറ്റവുമധികം കാണാന്‍ സാധിക്കുക തമിഴ്നാട്ടിലാണ്. പ്രശസ്തനായ ദുരൈസ്വാമി സൈമണ്‍ ലൂര്‍ദ് സ്വാമി തന്നെ ഉദാഹരണമാണ്.
റോമന്‍ കത്തോലിക്കന് ജെസ്യൂട്ട് പാതിയായ സ്റ്റാന്‍ഡ് സാമിയെന്ന സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റ് എഴുപതുകളിലാണ് ജാര്‍ഖണ്ഡ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ സാമി, ‘വിസ്ഥാപന്‍ വിരോധി ജന്‍വികാസ് മോര്‍ച്ച’ എന്ന സംഘടനയുടെ സ്ഥാപനത്തോടെ വിദ്യാഭ്യാസമില്ലാത്ത ഗോത്രവര്‍ഗക്കാരുടെ കണ്ണിലുണ്ണിയായി. ശരിയായ വൈദ്യസഹായം ലഭിക്കാതെ നിരവധി രോഗങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന സര്‍ണ ഗോത്രക്കാരെ സാമി പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചു. സര്‍ണ ഗോത്രക്കാര്‍ ഏറ്റവുമധികം കാണപ്പെടുന്നത് ഘോര വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന സിന്ദ്രി മേഖലയിലാണ്. ഗ്രാമത്തിലേക്ക് നയിക്കുന്ന ചെമ്മണ് പാതകളില്‍, അരകിലോമീറ്റര്‍ കൂടുമ്പോള്‍ ‘അപകടകരമായ വളവുണ്ട്, സൂക്ഷിക്കുക’ എന്ന ബോര്‍ഡ് കാണാം. പ്രകൃതിശക്തികളെ ആരാധിക്കുന്ന സിന്ദ്രി ഗോത്രക്കാരെയും സാമിയടക്കമുള്ള നിരവധി പാതിരിമാര്‍ സമൂഹ പ്രാര്‍ത്ഥനയ്ക്ക് പ്രേരിപ്പിച്ചു.
കുഞ്ഞുങ്ങളുടെയും പ്രിയപ്പെട്ടവരുടെയും രോഗശാന്തി വാഗ്ദാനം ചെയ്യുന്ന മൂര്‍ത്തികള്‍ക്ക് മുന്നില്‍ ഏതു മാതാപിതാക്കളാണ്, ഏതു ബന്ധുക്കളാണ് പ്രാര്‍ത്ഥിക്കാതിരിക്കുക.? രോഗശാന്തി, പ്രാര്‍ത്ഥനയിലൂടെയാണെന്ന് വിശ്വസിച്ച പ്രാര്‍ത്ഥനാ സംഘങ്ങള്‍ക്കു മുന്നില്‍ മെല്ലെ ക്രൂശിത രൂപങ്ങള്‍ സ്ഥാനം പിടിച്ചു. ‘ അത്ഭുത സിദ്ധി’ യുള്ള പുരോഹിതന്മാര് കൊടുക്കുന്ന പ്രത്യേക ജലത്തിനും ചൂര്‍ണങ്ങള്‍ക്കും പെയിന്‍ കില്ലറുകളുടെയും ആന്റിബയോട്ടിക്കുകളുടെയും ചുവയാണെന്ന് ആ പാവങ്ങള്‍ തിരിച്ചറിഞ്ഞില്ല. രോഗികളില്‍ മിക്കവര്‍ക്കും താല്‍ക്കാലികമായും, ഭാഗ്യമുള്ളവര്‍ക്ക് പൂര്‍ണ്ണമായും വേദനകളില്‍ നിന്നും മോചനം ലഭിച്ചപ്പോള്‍, അവര്‍ പുരോഹിതരെ ദൈവപുത്രന്മാരായി കണ്ടു.
രോഗബാധിതര്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പുവരുത്താനായി അന്ത്യകൂദാശ നല്കാന് മുന്‍പന്തിയിലായിരുന്നു ജാര്‍ഖണ്ഡിലെ പുരോഹിതന്മാര്. അപ്പോള്‍ എല്ലാം തന്നെ ആക്ടിവിസ്റ്റ് പരിവേഷം നിലനിര്‍ത്താന്‍ സാമി ബദ്ധശ്രദ്ധനായിരുന്നു. പക്ഷേ, മാവോയിസ്റ്റുകളുമായുള്ള ബന്ധം രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്റ്റാന്‍ സാമിയുടെ കഷ്ടകാലം ആരംഭിച്ചു. 1818-ല്‍ ബ്രിട്ടീഷുകാരുമായി നടന്ന ഭീമ-കൊറെഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ചുവടുപിടിച്ച് ലോക്കല്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ടുവര്‍ഷത്തിനു ശേഷം, കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ പല ആക്ടിവിസ്റ്റുകളുടെയും മുഖംമൂടി അഴിഞ്ഞു വീണു. കലാപത്തിന്റെ മുഖ്യ ആസൂത്രകന്‍ സ്റ്റാന്‍ സാമിയാണെന്ന് കണ്ടെത്തിയതോടെ 2020 ഒക്ടോബര്‍ 8ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അയാളെ അറസ്റ്റ് ചെയ്തു.
പേഴ്സിക്യൂട്ടഡ് പ്രിസണേഴ്സ് സോളിഡാരിറ്റി കമ്മിറ്റി, അഥവാ പിപിസിസി എന്ന സംഘടനയുടെ കണ്‍വീനറായിരുന്നു സ്റ്റാന്‍ സാമി. മാവോയിസ്റ്റുകളില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നതിനാല്‍ ഈ സംഘടന പണ്ടേ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായിരുന്നു. സാമിയുടെ ഉറ്റ തോഴിയായ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടെന്ന് മുംബൈ പോലീസ് ഹൈക്കോടതിയില്‍ തെളിവുകളടക്കം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. സാമിയുടെ വസതിയില്‍ നടത്തിയ എഴുതി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഉള്ള സകല തെളിവുകളും അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ നിന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ഭരണം അട്ടിമറിക്കാനും മാവോയിസ്റ്റ് സംഘടനകളുമായി സ്റ്റാന്‍ സാമി പ്ലാന്‍ ചെയ്തിരുന്നു. മോഹന്‍ എന്നൊരു മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നും എട്ടു ലക്ഷം രൂപ സാമി സ്വീകരിച്ചതായും എന്‍ഐഎ കണ്ടെത്തി. പ്രതിയുടെ ഇമെയില്‍ സന്ദേശങ്ങള്‍ വിശദമായി പരിശോധിച്ച കോടതി, സ്റ്റാന്‍ സാമിക്ക് ജാമ്യം നിഷേധിച്ചു.
ആക്ടിവിസ്റ്റുകളെന്ന പേരില്‍ ഫലപ്രദമായി നിയമത്തിന്റെ കണ്ണ് വെട്ടിക്കുന്ന കൊമ്പന് സ്രാവുകളില്‍ മുന്‍നിരക്കാരനായിരുന്നു സ്റ്റാന്‍ സാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: