പത്തനാപുരം: പത്തനാപുരം ഷോപ്പിംങ്ങ് മാളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മലിനജലവുമായി പഞ്ചായത്തിലെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയെ കാണണം എന്ന ആവശ്യം പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് സമരം ചെയ്തു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് ബബുല്‍ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ദീപുരാജ്, ആശിഷ്കൃഷ്ണന്, ദിലീപ്, ഉണ്ണികൃഷ്ണന്, ശരത്, അരുണ്‍, അജിത്ത്, അരുണ്‍ ചന്ദ്രശേഖരന്, അരുണ്‍ ജി, കൃഷ്ണന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: