ന്യൂദല്‍ഹി: ഇന്ത്യ-യുകെ സാമ്പത്തിക വിപണി സംഭാഷണത്തിന്റെ ഉദ്ഘാടന യോഗം നടന്നു. സാമ്പത്തിക മേഖലയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ഒക്ടോബറില്‍ നടന്ന പത്താമത് ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഡയലോഗിനോടനുബന്ധിച്ചാണ് (ഇഎഫ്ഡി) സാമ്പത്തിക വിപണി സംഭാഷണം ആരംഭിച്ചത്.
ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍ ട്രെഷറി വിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികളാണ് യുകെയെ പ്രതിനിധീകരിച്ചത്. ഇരുഭാഗത്തേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭാഷണത്തിന് നേതൃത്വം നല്കി. ആര്‍ബിഐ, സെബി, ഐആര്‍ഡിഐ, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യ-യുകെ സ്വതന്ത്ര റെഗുലേറ്ററി ഏജന്‍സികളുടെ പങ്കാളിത്തവുമുണ്ടായിരുന്നു.
നാല് പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സംഭാഷണത്തിലെ ചര്‍ച്ചകള്‍ :
- ഇന്ത്യയുടെ പ്രധാന അന്താരാഷ്ട്ര ധനകാര്യ കേന്ദ്രമായ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്സിറ്റി)
- ബാങ്കിംഗും പേയ്മെന്റുകളും,
- ഇന്‍ഷുറന്‍സ്
- മൂലധന വിപണികള്‍
ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ തല ചര്‍ച്ചകളുടെ തുടര്‍ച്ചയായി സ്വകാര്യമേഖലയിലെ പങ്കാളികളെയും ഉള്‍പ്പെടുത്തിയിരുന്നു. സേവന മേഖലയാല്‍ മുന്നോട്ടു നയിക്കപ്പെടുന്ന രണ്ട് സമ്പദ്വ്യവസ്ഥകളെന്ന നിലയില്‍ ഇന്ത്യയും യുകെയും തമ്മിലുള്ള ധനകാര്യ സേവന സഹകരണം ശക്തിപ്പെടുത്താന്‍ കാര്യമായ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഇരുപക്ഷവും വിലയിരുത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇ.എഫ്.ഡി., ഇന്ത്യ-യുകെ എഫ്.ടി.എ ഭാവി ചര്‍ച്ചകളുടെ ആരംഭം വരെ ഇത് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: