ബാരി: ലോകമെങ്ങുമുള്ള ജിഹാദി സംഘടനകള്‍ക്ക് പണം എത്തിച്ചു കൊടുത്തിരുന്ന സംഘം ഇറ്റലിയില്‍ അറസ്റ്റിലായി. ബാരിയ്ക്ക് വടക്ക് ആണ്ട്രിയയില് നിന്നാണ് നാലുപേരെ ഇറ്റാലിയന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
2015 നും 2020 നും ഇടയ്ക്കു നടന്ന ആയിരത്തോളം ഇടപാടുകളിലൂടെ ഒരു ദശലക്ഷം യൂറോയാണ് (ഏകദേശം 8.8 കോടി രൂപ) ഇവര്‍ ജിഹാദി ഫണ്ടിലേക്ക് കൈമാറിയത്. ഇന്ത്യ ഉള്‍പ്പെടെ 49 രാജ്യങ്ങളിലുള്ള സ്വീകര്‍ത്താക്കള്‍ ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സെര്‍ബിയ, തുര്‍ക്കി, ജര്‍മനി, യുഎഇ, അല്‍ബേനിയ, റഷ്യ, ഹംഗറി, ജോര്‍ദാന്‍, തായ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു. ഈ രാജ്യങ്ങളെല്ലാം തീവ്രവാദ ഭീഷണി നേരിടുന്നു. പോലീസ് പറഞ്ഞു
പണത്തില്‍ കൂടുതലും സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനും സഹോദര സംഘടനകള്‍ക്കുമാണ് കിട്ടിയത്.
2018 ഫെബ്രുവരി 18 ന് റഷ്യയിലെ ദാഘേസ്ഥാനില് പ്രാര്‍ഥിച്ചു കൊണ്ടിരുന്ന അഞ്ചു സ്ത്രീകളുടെ മേല്‍ വാഹനം ഓടിച്ചു കയറ്റിയിരുന്നു. ആ സംഭവത്തിന് ഏതാനും ദിവസം മുമ്പ് അവിടേയ്ക്ക് പണം അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ മൂന്നു പേര് മുപ്പതിനടുത്ത് പ്രായക്കാരും ഒരാള്‍ നാല്‍പ്പതു കാരനുമാണ്. എല്ലാവരും ആണ്ട്രിയക്കാരാണ്. തുര്‍ക്കി, ലെബനന്, ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഒന്നും, ബാള്‍ക്കന്‍ രാജ്യങ്ങള്‍ വഴി മറ്റൊന്നുമായി രണ്ട് പണക്കൈമാറ്റ മാര്‍ഗ്ഗങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: