തിരുവനന്തപുരം: വെയര്‍ഹൗസ് ലാഭവിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം നിര്‍ത്തിവച്ചിരുന്നു വിദേശമദ്യ വില്പന ബാറുകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലും ഇന്നു മുതല്‍ പുനരാരംഭിക്കും. വെയര്‍ഹൗസ് ലാഭ വിഹിതം 25% ത്തില്‍ നിന്ന് 13% ആക്കി കുറച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്. 19 ദിവസമായി ബാറുകളില്‍ മദ്യവില്പന ഉണ്ടായിരുന്നില്ല. ബിയറും വൈനും മാത്രമാണ് വിറ്റിരുന്നത്. ബെവ്കോ ഔട്ട്ലെറ്റിലെ തിരക്ക് മൂലം ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചത്.
ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിരുന്നു. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചിരുന്നു. ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയത്.കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായി. ആ നഷ്ടം നികത്തുക എന്നതാണ് വില വര്‍ധനവിലൂടെ ലക്ഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: