തിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വീണ്ടും ട്രോളര്‍മാരുടെ ഇഷ്ടകഥാപാത്രമാകുന്നു. ഇത്തവണ ഡിവൈഎഫ്‌ഐയുടെ ഒരു പരിപാടി സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ട്രോളായി മാറിയത്. മാതൃകയായി മൂന്നു വയസുകാരി നിരാമയി മോള്‍ എന്ന ക്യാപ്ഷനോടെയാണ് റഹീമിന്റെ പോസ്റ്റ്.
ഡി വെഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി സ്വന്തമായി ആംബുലന്‍സ് വാങ്ങുന്നതിനുമായുള്ള ഫണ്ടിലേക്ക് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ആയ സഖാവ് സൂരജിന്റെ മകള്‍ നിരാമയി തന്റെ മൂന്നു വര്‍ഷത്തെ സമ്പാദ്യ കുടുക്ക ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും ആയിട്ടുള്ള സഖാവ് മുഹമ്മദ് റിയാസിന് കൈമാറുന്ന ചിത്രമടക്കമായിരുന്നു പോസ്റ്റ്. മൂന്നു വയസുകാരി മൂന്നു വര്‍ഷമായി സമ്പാദിക്കുന്നു എന്നതാണ് കമന്റുകളില്‍ ട്രോളുകള്‍ നിറയാന്‍ കാരണമായത്.. ജനിച്ച അന്നു മുതല്‍ സമ്പാദിക്കുകയാണെന്ന റഹീമിന്റെ വാക്കുകള്‍ ആ കുട്ടിയെ കളിയാക്കുന്നതിന് തുല്യമാണെന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത്.
റമീഹിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-
‘മാതൃകയായി മൂന്നു വയസുകാരി #നിരാമയി മോള്‍’
ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി തിരുഃ മെഡിക്കല്‍ കോളേജിന് സമീപം പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി സ്വന്തമായി ആംബുലന്‍സ് വാങ്ങുന്നതിനുമായുള്ള ഫണ്ടിലേക്ക്
ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ആയ സഖാവ് സൂരജിന്റെ മകള്‍ #നിരാമയി തന്റെ മൂന്നു വര്‍ഷത്തെ സമ്പാദ്യ കുടുക്ക ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും ആയിട്ടുള്ള സഖാവ് മുഹമ്മദ് റിയാസിന് കൈമാറി. അഡ്വ വി ജോയി എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ലെനിന്‍ രാജ് ,ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബിമല്‍ മിത്ര എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: