Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്നു നല്‍കി പീഡനം; ലഹരി മാഫിയയിലെ മൂന്നുപേര്‍ അറസ്റ്റില്‍; നിരവധി പെണ്‍കുട്ടികള്‍ ഇരകളായെന്ന് സൂചന

തുടര്‍ച്ചയായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക പ്രശ്നം നേരിട്ട പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ചാലിശേരി പോലീസാണ് കേസന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ നേരിട്ട് കണ്ട് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 09:05 am IST
in Kerala

കൂറ്റനാട് (പാലക്കാട്): തിരുമിറ്റക്കോട് കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.  മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍, മുഹമ്മദ് എന്ന ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും നൗഫലിനെതിരെ പോക്സോയുമാണ് ചുമത്തിയിരിക്കുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഈ സംഭവത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ലഹരി മാഫിയയുടെ പിടിയിലാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കി ലഹരിക്ക് അടിമയാക്കുകയാണ് ഇവരുടെ രീതി. പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കും. പരാതിക്കാരിയായ പെണ്‍കുട്ടി മൂന്ന് വര്‍ഷം ഈ സംഘത്തിന്റെ വലയിലായിരുന്നു. സംഭവത്തില്‍ വന്‍ ലഹരി മരുന്ന് റാക്കറ്റുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെ കൂടാതെ ലഹരി മരുന്ന്, സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് മൊഴി. അച്ഛന്റെ സുഹൃത്ത് മുഹമ്മദ് രണ്ട് സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചു. നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു നൗഫലിന്റെ ഉപദ്രവം. ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ കഞ്ചാവും ലഹരിമരുന്നും നല്‍കി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു.

പ്രായ പൂര്‍ത്തിയാവാത്ത സമയത്ത് മകളെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് ഇടപെടല്‍ വൈകിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

കറുകപ്പുത്തൂര്‍ സ്വദേശികളായ മുഹമ്മദ്, പുലി എന്ന നൗഫല്‍, മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീവ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കുമെതിരെയായിരുന്നു പരാതി. വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും നഗ്ന ചിത്രങ്ങളെടുത്തിട്ടുണ്ടെന്നും നിരന്തം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കഞ്ചാവും എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും നല്‍കിയിരുന്നു. സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിക്ക് പ്ലസ്ടു പഠനം ഉപേക്ഷിക്കേണ്ടി വന്നു.

കഴിഞ്ഞ ഏപ്രില്‍ 30ന് കുട്ടിയെ വീട്ടില്‍നിന്ന് കാണാതായി. രക്ഷിതാക്കള്‍ ചാലിശേരി പോലീസില്‍ പരാതി നല്‍കി. ജൂണ്‍ 20ന് പെണ്‍കുട്ടിയും അഭിലാഷും പോലീസ് സ്റ്റേഷനില്‍ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താല്‍പര്യമെന്നറിയിച്ചതോടെ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം വിട്ടു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാകും മുമ്പ് പെണ്‍കുട്ടി പീഡനത്തിനിരയായതിനും യുവാവ് മയക്കുമരുന്ന് നല്‍കിയതിനും തെളിവുകള്‍ കിട്ടിയതെന്നു പരാതിയില്‍ പറയുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയത്.  

തുടര്‍ച്ചയായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക പ്രശ്നം നേരിട്ട പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ചാലിശേരി പോലീസാണ് കേസന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ നേരിട്ട് കണ്ട് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

Tags: keralaDrug Mafiadrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.