റിയോ ഡി ജനീറോ: ദേശീയ ടീമിനൊപ്പം കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസി. കോപ്പ അമേരിക്കയുടെ ഫൈനലില്‍ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടാനിരിക്കെയാണ് മെസിയുടെ പ്രതികരണം.
ഫൈനലിലെത്തുകയെന്ന ആദ്യ ലക്ഷ്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കിരീടവും സ്വന്തമാക്കണമെന്ന് മെസി പറഞ്ഞു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3-2 ന് തോല്‍പ്പിച്ചാണ് മെസിയുടെ അര്‍ജന്റീന ഫൈനലില്‍ കടന്നത്.
1993 നു ശേഷം മെസി അര്‍ജന്റീനയ്ക്കൊപ്പം മേജര്‍ കിരീടങ്ങളൊന്നും നേടിയിട്ടില്ല. 2007, 2015, 2016 കോപ്പ അമേരിക്കയിലും 2014 ലോകകപ്പിലും മെസി അര്‍ജന്റീനയ്ക്കായി ബൂട്ടുകെട്ടി. എന്നാല്‍ ഈ ടൂര്‍ണമെന്റുകളിലൊന്നും അര്‍ജന്റീനയ്ക്ക് കിരീടം നേടാനായില്ല.
2007 കോപ്പ അമേരിക്കയില്‍ കിരീടപ്രതീക്ഷ അര്‍ജന്റീനയ്ക്കായിരുന്നു. എന്നാല്‍ ഫൈനലില്‍ ബ്രസീല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. അവസാനം നടന്ന 2019 കോപ്പ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍ ബ്രസിലിനോട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു.
അന്ന് പക്ഷെ ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടായിരുന്നില്ല.
ഇത്തവണത്തെ ഫൈനലില്‍ നെയ്മര്‍ ബ്രസീലിനായി കളിക്കും. കലാശക്കളിയില്‍ അര്‍ജന്റീനയെ നേരിടാന്‍ കാത്തിരിക്കുകയാണ്. എ്ന്നാല്‍ ഫൈനലില്‍ ഞങ്ങള്‍ ജയിക്കുമെന്ന് നെയ്മര്‍ പറഞ്ഞു. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലില്‍ കടന്നത്.
ഇത്തവണത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് തുടങ്ങാന്‍ രണ്ടാഴ്ചയുള്ളപ്പോളാണ് ബ്രസീല്‍ ആതിഥേയരായത്. നേരത്തെ സംയുക്ത ആതിഥേയരായ പ്രഖ്യാപിച്ചിരുന്നു അര്‍ജന്റീനയും കൊളംബിയയും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് ബ്രസീലിന് നറുക്ക് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: