കൊല്‍ക്കൊത്ത: ബിജെപിക്ക് വോട്ട് ചെയ്തു എന്ന ഒറ്റ കുറ്റത്തിന്റെ പേരിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ത്രീകളെ കൂട്ടബലാത്സംഗവും ചെയ്തതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്(എന്‍എച്ച്ആര്‍സി). തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി കുടുംബങ്ങള്‍ക്ക് നേരെ നടത്തിയ പൈശാചിക ആക്രമണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ദേശീയ മനുഷ്യാവകാശകമ്മീഷന് അംഗവും ന്യൂനപക്ഷങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന് വൈസ് ചെയര്‍മാനും കൂടിയായ അതിഫ് റഷീദ് വ്യാഴാഴ്ച നടത്തിയത്.
ഈ അക്രമത്തില്‍ ബംഗാള്‍ പൊലീസിനെതിരെ ശക്തമായ ആരോപണമാണ് എന്‍എച്ചആര്‍സി അംഗം അതിഫ് റഷീദ് ഉന്നയിക്കുന്നത്. ഈ അക്രമം സംബന്ധിച്ച് പരാതി നല്‍കിപ്പോകരുതെന്ന് പൊലീസ് താക്കീത് നല്‍കിയതായും എന്‍എച്ച്ആര്‍സി ആരോപിച്ചു.
അക്രമസംഭവങ്ങള്‍ പൊലീസിനോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ബിജെപി കുടുംബങ്ങള്‍ ഭയന്നിരുന്നതായി അതിഫ് റഷീദ് മൂര്‍ഷിദാബാദ് എസ്പിയോട് പറഞ്ഞു. അക്രമത്തിനിരയായവര്‍ ചെയ്ത കുറ്റം ബിജെപിയ്ക്ക് വോട്ട് ചെയ്തു എന്നത് മാത്രമാണ്. വോട്ട് ചെയ്തതിന് എന്തിനാണ് പൊലീസ് ജനങ്ങളെ പീഢിപ്പിക്കുന്നത്? – റഷീദ് ചോദിക്കുന്നു.
അക്രമത്തിനിരയായവരോട് തന്നെ നേരിട്ട് വന്ന് കണ്ട് പരാതി നല്കാന് അതിഫ് റഷീദ് ആവശ്യപ്പെട്ടിരുന്നു. മാള്‍ഡ ന്യൂ സര്‍ക്ക്യൂട്ട് ഹൗസില്‍ പരാതിക്കാരെ ബുധനാഴ്ച കാണുമെന്ന് അതിഫ് റഷീദ് പ്രഖ്യാപിച്ചിരുന്നു. ജൂലായ് 6 മുതല്‍ 9 വരെ മാള്‍ഡയിലെയും മുര്‍ഷിദാബാദിലെയും അക്രമസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും അതിഫ് റഷീദ് മുന്‍കൂട്ടി അറിയിച്ചിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശപ്രകാരം തൃണമൂല്‍ ഗുണ്ടകളുടെ തെരഞ്ഞെടുപ്പാനന്തര അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ എത്തിയ എന്‍എച്ച്ആര്‍സി സംഘത്തെ ജൂണ്‍ 30ന് അക്രമികള്‍ ആക്രമിച്ചിരുന്നു. ജാദവ്പൂരില് അക്രമത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ ആള്‍ക്കൂട്ടം ആക്രമിച്ചതായി അതിഫ് റഷീദ് പറഞ്ഞു.
അക്രമത്തിനിരയായ എല്ലാവരുടെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ആഴ്ച ബംഗാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.എല്ലാ ഇരകള്‍ക്കും മെഡിക്കല്‍ ചികിത്സ നല്‍കാനും അഞ്ചംഗ ജഡ്ജികളുടെ ബെഞ്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമം സംബന്ധിച്ച മുഴുവന്‍ രേഖകളും ശേഖരിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം തൃണമൂലിന് അനുകൂലമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ബംഗാളില്‍ വോട്ടെണ്ണല്‍ ദിവസം പലയിടത്തും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയത്. ജൂണ്‍ 10ന് വെസ്റ്റ്ബംഗാള് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് 3,243 പരാതികളാണ് ലഭിച്ചത്. കൊള്ള, ഭീഷണി, ആക്രമണം, ലൈംഗികാതിക്രമം, തടഞ്ഞ് വെച്ച് മോചനദ്രവ്യം ആവശ്യപ്പെടല്‍, ഭൂമി പിടിച്ചെടുക്കല്‍, നിര്‍ബന്ധപൂര്‍വ്വം ബിസിനസ് അടച്ചുപൂട്ടിക്കല്‍ എന്നിങ്ങനെ വിവിധ തരം അക്രമങ്ങളാണ് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അഴിച്ചുവിട്ടത്. കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന പരാതിയുമായി രണ്ട് സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആറ് വയസ്സുകാരനായ പേരമകന്റെ മുന്പില് വെച്ചാണ് 60 വയസ്സുകാരിയായ തന്നെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്തതെന്ന് ഒരു സ്ത്രീ ആരോപിക്കുന്നു. ഏകദേശം 200 തൃണമൂല്‍ ഗുണ്ടകള്‍ തന്റെ വീട് വളഞ്ഞിരുന്നതായും സ്ത്രീ ആരോപിക്കുന്നു. സ്കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ തന്നെ ക്രൂരമായി തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് മറ്റൊരു 17കാരിയും ആരോപിക്കുന്നു. ബിജെപിയെ പിന്തുണച്ചതിന് നിന്നെ ഒരു പാഠം പഠിപ്പിക്കും എന്ന് അക്രമികള്‍ പറഞ്ഞതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇവരുടെ ബിജെപി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന്, ബംഗാള്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് കേസില്‍ വാദംകേട്ട സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: