തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കിറ്റ് ഒന്നിച്ചു ചേര്‍ത്താകും സെപ്ഷ്യല്‍ കിറ്റ് തയാറാക്കുക.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനമായി.
മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം. 20 ലക്ഷം ധനസഹായം നല്‍കാന്‍ തീരുമാനമായി. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്. ആശ്രിതയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. നിയമസഭാ സമ്മേളനം 21 മുതല്‍ നടത്താനും തീരുമാനമായി. നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി. അതേസമയം, ശിവശങ്കര്‍ വിഷയം മന്ത്രിസഭ യോഗം പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: