ന്യൂദല്‍ഹി: ദല്‍ഹിയില്‍ പുതിയ എക്സൈസ് നയം പ്രാവര്‍ത്തികമായി. പുതിയ നയപ്രകാരം ദല്‍ഹിയില്‍ ബാറുകളും ക്ലബുകളും പുലര്‍ച്ചെ മൂന്നു മണി വരെ പ്രവര്‍ത്തിക്കാം. നഗരത്തിലെ ഇടങ്ങിയതും തിരക്കേറിയതുമായി സ്ഥലങ്ങളില്‍ നിന്ന് നഗരത്തിലുടനീളം മദ്യവില്‍പ്പനയ്ക്ക് വിശാലവും എയര്‍കണ്ടീഷന്‍ ചെയ്തതുമായ സ്റ്റോറുകള്‍ മാറ്റിസ്ഥാപിക്കണം. എല്‍ -7 വി (ഇന്ത്യന്‍, വിദേശ മദ്യം) രൂപത്തിലുള്ള ചില്ലറ വില്‍പ്പനയ്ക്ക് മാര്‍ക്കറ്റുകള്‍, മാളുകള്‍, വാണിജ്യ റോഡുകള്‍, പ്രദേശങ്ങള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുറക്കാന്‍ അനുവാദമുണ്ടാകും.
മദ്യവില്‍പ്പന ശാലകളും നല്ല രീതിയില്‍ എയര്‍ കണ്ടീഷന്‍ ചെയ്തതും മികച്ച രീതിയില്‍ ശുചിത്വമുള്ളതുമായിരിക്കണം. കടയുടമകള്‍ കടകള്‍ക്കുള്ളിലും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും റെക്കോര്‍ഡിംഗ് മിനിമം ഒരു മാസത്തേക്ക് നിലനിര്‍ത്തുകയും വേണം. ഇടുങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തുറസായ ഇടങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം നല്‍കുന്നതുമായിരിക്കണം മദ്യവില്പന ശാലകളെന്നും പുതിയ നയത്തില്‍ പറയുന്നു. അതേസമയം, മദ്യപാന പ്രായം 25 വയസില്‍ നിന്ന് 21 വര്‍ഷമായി കുറയ്ക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. നഗരത്തിലെ മദ്യ ഉപഭോഗത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 ല്‍ നിന്ന് 21 ആക്കി കുറയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ മാര്‍ച്ചില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: