Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭൂമിയില്‍ നിന്ന് കരുത്തര്‍ പടിയിറങ്ങുന്നു; ചാനലിന് പിന്നാലെ പത്രത്തിന്റെ എഡിറ്ററും രാജിവെച്ചു; തുടരെയുള്ള രാജിയില്‍ മനേജ്‌മെന്റ് പ്രതിസന്ധിയില്‍

ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് അദേഹം മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 09:10 pm IST
in Kerala

കോഴിക്കോട്: ‘മാതൃഭൂമി’യില്‍ നിന്ന് വീണ്ടും രാജി.  മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കുന്ന കാര്യം മനോജ് കെ ദാസ് അറിയിച്ചത്. 2019 നവംബറിലാണ്  മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്.

ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് അദേഹം മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.

കഴിഞ്ഞ മാസത്തിലാണ് മാതൃഭൂമി ന്യൂസിന്റെ എഡിറ്റോറിയല്‍ മേധാവി രാജിവെച്ചത്. മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ കഴിഞ്ഞ മാസം 9ന് ചാനലില്‍ നിന്ന് രാജിവെച്ചത്.   ചാനല്‍ തീവ്ര ഇടതുപക്ഷനിലപാട് എടുത്ത് മുന്നോട്ടു പോകാനുള്ള നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. പിണറായി സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം മനേജ്മെന്റ് തലത്തില്‍ നിന്നും ലഭിച്ചിരുന്നതായി മാതൃഭൂമി ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല ഉണ്ണി പുലര്‍ത്തിയിരുന്നത്. ചാനല്‍ ഇടതുപക്ഷ നിലപാട് എടുത്തതോടെ പലപ്പോഴും ഏഴാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിനിടെ, മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം ടിവിയുടെ മുന്നേറ്റം മനേജ്മെന്റിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെയുള്ള ടിആര്‍പി റേറ്റിങ്ങില്‍ മറ്റ് മുന്‍നിര ചാനലകള്‍ക്കൊപ്പം എത്താന്‍  പലപ്പോഴും മാതൃഭൂമി ന്യൂസിന് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍  മനോരമയും മാതൃഭൂമിയും രണ്ടാം സ്ഥാനത്ത് മാറി മാറി വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഈ സ്ഥാനത്തേക്ക് ആറുവര്‍ഷം മുമ്പ് ആരംഭിച്ച ജനംടിവിയുടെ കടന്നുവരവോടെ മാതൃഭൂമി വീണ്ടും താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.  

ഇതോടെയാണ് തീവ്രഇടതുപക്ഷ നിലപാട് സ്വീകരിക്കാന്‍ ചാനല്‍ തയാറായത്. തുടര്‍ന്ന് പ്രൈം ടൈം ചര്‍ച്ചകളില്‍ നിന്ന് വേണു ബാലകൃഷ്ണനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി, ശ്രീജ ശ്യാം എന്നിവരാണ് ഇപ്പോള്‍ രാത്രി ചര്‍ച്ചകള്‍ നടത്തുന്നത്. വേണുവിനെ പൂര്‍ണമായും ചാനല്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെയാണ് അദേഹത്തിന്റെ സഹോദരനായ ഉണ്ണി ബാലകൃഷ്ണന്‍ ചാനലിന്റെ പടിയിറങ്ങിയത്. രണ്ടു മാസത്തിനിടെ മാതൃഭൂമിയില്‍ നിന്നു രണ്ടു കരുത്തരയാ മാധ്യമ പ്രവര്‍ത്തകരാണ് രാജിവെച്ചത്. ഇതു മാതൃഭൂമി മനേജ്‌മെന്റിനെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

Tags: മാതൃഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

Kerala

വരാഹരൂപം കോപ്പിയടിച്ചുവെന്ന മാതൃഭൂമി പരാതിയില്‍ കാന്താരയുടെ ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിലെത്തി; പൃഥ്വിരാജിനെ ചോദ്യം ചെയ്യും

Literature

മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠ; പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ആശങ്ക: എം ടി വാസുദേവന്‍ നായര്‍

Kerala

സുപ്രീംകോടതി വരെ പോയി തോറ്റു; ആര്‍എസ്എസിനെതിരെ തെറ്റായ ലേഖനത്തില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

Kerala

മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്‍

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.