Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശനി: മിഥ്യയും സത്യവും

മനുഷ്യര്‍ക്ക് ഇഹലോകത്തില്‍ ഒരു വൈതരണി ഉണ്ടെങ്കില്‍ അത് ശനിദശയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കരിമലകയറ്റം പോലെ കഠിനമായ ഒരു ജീവിതസന്ധി എന്ന മട്ടിലുള്ള ഭാഷ്യവും കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ശനിദശ എന്നത് സാധാരണക്കാരായ ജ്യോതിഷ വിശ്വാസികളുടെ ഒരു പേടിസ്വപ്‌നമാണ് എന്താണ് സത്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:00 am IST
in Samskriti

എസ്. ശ്രീനിവാസ് അയ്യര്‍

മനുഷ്യര്‍ക്ക് ഇഹലോകത്തില്‍ ഒരു വൈതരണി ഉണ്ടെങ്കില്‍ അത് ശനിദശയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കരിമലകയറ്റം പോലെ കഠിനമായ ഒരു ജീവിതസന്ധി എന്ന മട്ടിലുള്ള ഭാഷ്യവും കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ശനിദശ എന്നത് സാധാരണക്കാരായ ജ്യോതിഷ വിശ്വാസികളുടെ ഒരു പേടിസ്വപ്‌നമാണ് എന്താണ് സത്യം.    

ജ്യോതിഷത്തിലെ ശുഭഗ്രഹം, പാപഗ്രഹം എന്ന സങ്കല്പം തന്നെ ആപേക്ഷികമാണ്. ശനിയെ പാപഗ്രഹങ്ങളുടെ കരിമ്പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. പക്ഷേ അത് ചില രാശിക്കാര്‍ക്ക് മാത്രമാണ്. മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നിവ ലഗ്‌നമോ കൂറോ ആയിട്ടുള്ളവര്‍ക്ക് ശനി പൊതുവേ കൊടുങ്കാറ്റ് വിതയ്‌ക്കുന്നവനാണ് എന്നാണ് നിയമം.  

അങ്ങനെ  പറയുമ്പോഴും മറ്റുചില സത്യങ്ങളുണ്ട്, പരിഗണനാര്‍ഹങ്ങളായി. ശനി ഗ്രഹനിലയില്‍ ബലവാനെങ്കില്‍  സദ്ഭാവം, സ്വക്ഷേത്രാദിരാശി സ്ഥിതി എന്നിവയുണ്ടെങ്കില്‍ ഗുണം ചെയ്യുന്ന ഗ്രഹമായി മാറും. നീചം, മൗഢ്യം, ശത്രുക്ഷേത്രസ്ഥിതി മുതലായവ വന്നാല്‍ ശനി ഏറെ ദുര്‍ബലനാവും. അങ്ങനെയുള്ള ക്ഷീണാവസ്ഥയില്‍ ശനി മാത്രമല്ല ഏതുഗ്രഹവും ആപല്‍ക്കാരിയാവും എന്നതാണ് പച്ചപ്പരമാര്‍ത്ഥം. നീചമോ മൗഢ്യമോ ഒക്കെ വന്നാല്‍ വ്യാഴം പോലും കഠിനപരീക്ഷണങ്ങള്‍ സമ്മാനിക്കുന്ന ഒരു ദുര്‍ദേവനെപ്പോലെ പെരുമാറും! അവിടെയും ശനിയെ മാത്രമായി പ്രതിക്കൂട്ടില്‍ കയറ്റാനാവില്ല എന്ന് ചുരുക്കം.  

മൂന്നാമത്, അഞ്ചാമത്, ഏഴാമത് ആയി വരുന്ന ദശകള്‍, ഏതു ഗ്രഹത്തിന്റേതായാലും ചിലപ്പോഴെങ്കിലും കണ്ണില്‍ ചോരയില്ലാതെ പെരുമാറുന്ന ദശകളാണ്. അവയ്‌ക്ക് യഥാക്രമം ആപന്നദശ (ആപത്തുണ്ടാക്കുന്ന ദശ), പ്രത്യരിദശ (ശത്രുക്കളെ സൃഷ്ടിക്കുന്ന ദശ), വധദശ (മരിപ്പിക്കാന്‍ ശക്തിയുള്ള ദശ) എന്നൊക്കെയാണ് പേരുകള്‍. അവിടെയും ശനിയെ മാത്രം ലക്ഷ്യമാക്കി കല്ലെറിയാനാവില്ല. രാഹു, കേതു എന്നിവയുടെ ചേര്‍ച്ച ഏത് ഗ്രഹങ്ങളുടെ ദോഷശക്തിയേയും കൂട്ടും. ശുഭഗ്രഹങ്ങളെ തളര്‍ത്തും. അതാണ് നിയമം.  അതും എല്ലാ ഗ്രഹങ്ങള്‍ക്കും ഉള്ള പൊതു നിയമമാണ്.  

ഗുളിക ഭവനാധിപത്യം, ഗുളികയോഗം എന്നിവ വന്നാല്‍ ശനിയുടെ ക്രൗര്യം കൂട്ടും, സംശയമില്ല. അത് ഏത് ഗ്രഹത്തിനും ഒട്ടൊക്കെ ബാധകമാണ്! ഗ്രഹങ്ങളുടെ നന്മ ചെയ്യുവാനുള്ള കഴിവിനെ ഗുളികന്‍ തുരങ്കം വെക്കുമെന്നതും ഒരു വസ്തുത തന്നെയാണ്!  

ശനിയെന്നും ശനിദശയെന്നും കേള്‍ക്കുമ്പോള്‍ പാതാളത്തെ അഭിമുഖീകരിക്കുന്നതു പോലത്തെ മനോഭാവം ഉടലെടുക്കുകയാണ്!  അത് മാറണം/ മാറ്റണം എന്നാണ് വസ്തുതകള്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഒരു എളിയ ജ്യോതിഷ വിദ്യാര്‍ത്ഥി എന്ന നിലയ്‌ക്കുള്ള എന്റെ ബോധ്യവും അപേക്ഷയും. ‘ശനിഭയം’ അനാവശ്യമാണ്. ഉത്തമ ദൈവജ്ഞനെക്കൊണ്ട് ഗ്രഹനില പരിശോധിപ്പിക്കുകയും യഥാര്‍ത്ഥഫലം മനസ്സിലാക്കുകയും ചെയ്യുക. സമര്‍പ്പണ ബുദ്ധ്യാ ഉള്ള വഴിപാടുകളും പ്രാര്‍ത്ഥനയും സാന്ത്വനവും സഞ്ജീവനവും ആകാതിരിക്കില്ല. ശനിദശ പോലെ തന്നെ കണ്ടകശനി, ജന്മശനി, അഷ്ടമശനി, ഏഴരശ്ശനി തുടങ്ങിയ പദങ്ങളും ഭീതിയും വിഷാദവും സൃഷ്ടിക്കുന്ന പദാവലികളായി മാറിയിട്ടുണ്ട്, ഇക്കാലത്ത്. അവിടെയും നിറയുന്നത് ഭാഗികസത്യങ്ങള്‍ മാത്രമാണ് എന്നതാണ് ഉണ്‍മ!      

സ്വയം നവീകരിക്കുക, തെറ്റുതിരുത്തുക, അധ്വാനപൂര്‍ണമായ ജീവിതം നയിക്കുക, സഹജീവികള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന ബോധ്യം പുലര്‍ത്തുക, കഴിയുന്നതും ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കുക  ഇവ  ശനിദോഷം/ ശനിപ്പിഴ തുടങ്ങിയ ഭയങ്ങളെ പ്രതിരോധിക്കുന്ന മികച്ച വാക്‌സിനുകളാണ്. അവ രണ്ടുവട്ടം എടുക്കുന്നതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല!      

‘നീലാഞ്ജനസമാഭാസം/രവിപുത്രം യമാഗ്രജം  

ഛായാമാര്‍ത്താണ്ഡ സംഭൂതം/ തം നമാമി ശനൈശ്ചരം’ എന്ന ശനി മന്ത്രം തുണയരുളട്ടെ.    

Tags: saturn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശനി; മന്ദഗതിയുള്ള കരുത്തന്‍

Astrology

ഈ വർഷം അവസാനത്തിൽ സൗരയൂഥത്തിലെ രണ്ട് ഭീമന്‍മാരുടെ സമാഗമം; ഗ്രേറ്റ് കണ്‍ജങ്ഷനെ വരവേൽക്കാൻ വാനനിരീക്ഷകർ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.