കോഴിക്കോട്: വിവാദ മരംമുറി ഉത്തരവ് ഇറക്കിയതിന് പിന്നില്‍ അന്നത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
മരംമുറിക്കാനുള്ള ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മുന്മന്ത്രിയാണെന്ന് വ്യക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കരുതെന്ന നിര്‍ദേശം പോലും കാറ്റില്‍ പറത്തി. റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും ഉപദേശം വാങ്ങണമെന്ന് നിര്‍ദേശിച്ച അതേ മന്ത്രിതന്നെയാണ് ഉത്തരവിറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. – കെ. സുരേന്ദ്രന് വിശദീകരിച്ചു.
നിയമോപദേശം ലഭിച്ചിട്ടല്ല ഉത്തരവിറക്കിയതെന്ന് ഫയലില്‍ നിന്നും വ്യക്തമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്. കര്‍ഷകരെ സഹായിക്കാന്‍ എന്ന വ്യാജേന തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനാണ് സിപിഎമ്മും സിപി ഐയും വനംകൊള്ളയ്ക്ക് ഉത്തരവിട്ടത്. ചന്ദ്രശേഖരനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാവണം.- കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: