Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രത്യക്ഷം പരോക്ഷം

വ്യക്തികളുടെ ഗ്രഹനില/ ഗ്രഹസ്ഥിതിക്കൊപ്പം നവാംശക ചക്രം അഥവാ അംശകസ്ഥിതി കൂടി ജാതകം തയ്യാറാക്കിയ ദൈവജ്ഞന്‍ നല്‍കിയിട്ടുണ്ടാവും. ജനനസമയത്ത് ഓരോ ഗ്രഹവും രാശിയിലെ മുപ്പത് ഡിഗ്രിയില്‍ ഏത് ഡിഗ്രിയിലാണെന്ന് കൃത്യം രേഖപ്പെടുത്തുന്നതാണ് അംശകം. ഒരു രാശി എന്നത് 30 ഡിഗ്രി അഥവാ 1800 മിനിറ്റാണ്. (ഒരു ഡിഗ്രി = 60 മിനിറ്റ്) അതിനെ 3 ഡിഗ്രി 20 മിനിറ്റ്, അല്ലെങ്കില്‍ 200 മിനിറ്റ് എന്ന രീതിയില്‍ ഒമ്പതായി വിഭജിക്കുന്നതാണ് നവാംശകം. അപ്പോള്‍ ഒരു നക്ഷത്രം ഏതൊക്കെ അംശകത്തിലാവും എന്ന് വിഭജിച്ചു നോക്കുന്നതാണ് നവാംശകചക്രത്തില്‍ നിര്‍വഹിക്കപ്പട്ടിരിക്കുന്ന ദൗത്യം. ആ നിലയ്‌ക്കാണ് അതിന്റെ പ്രാധാന്യവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
in Samskriti

എസ്. ശ്രീനിവാസ് അയ്യര്‍

അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശികളിലടങ്ങുന്നുവെന്ന് നമുക്കറിയാം. ജന്മനക്ഷത്രം വരുന്ന രാശിയെ കൂറ്, ചന്ദ്രരാശി എന്നെല്ലാം പറയുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ അഥവാ ഒമ്പത് നക്ഷത്രപാദങ്ങള്‍ വരും. (ഒരു നക്ഷത്രത്തിന് നാലു പാദങ്ങള്‍. അപ്പോള്‍ 27 നക്ഷത്രങ്ങള്‍ ഃ നാലുപാദം= 108 പാദങ്ങള്‍. അവയെ പന്ത്രണ്ട് രാശികളില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ഓരോ രാശിയിലും ഒമ്പത് നക്ഷത്രപാദങ്ങള്‍. ഇത് രാശി മുതല്‍ ക്രമത്തിലും നക്ഷത്രം മുതല്‍ ക്രമത്തിലും ആയിരിക്കും)    

വ്യക്തികളുടെ ഗ്രഹനില/ ഗ്രഹസ്ഥിതിക്കൊപ്പം നവാംശക ചക്രം അഥവാ അംശകസ്ഥിതി കൂടി ജാതകം തയ്യാറാക്കിയ ദൈവജ്ഞന്‍ നല്‍കിയിട്ടുണ്ടാവും. ജനനസമയത്ത് ഓരോ ഗ്രഹവും രാശിയിലെ മുപ്പത് ഡിഗ്രിയില്‍ ഏത് ഡിഗ്രിയിലാണെന്ന് കൃത്യം രേഖപ്പെടുത്തുന്നതാണ് അംശകം. ഒരു രാശി എന്നത് 30 ഡിഗ്രി അഥവാ 1800 മിനിറ്റാണ്. (ഒരു ഡിഗ്രി = 60 മിനിറ്റ്) അതിനെ 3 ഡിഗ്രി 20 മിനിറ്റ്, അല്ലെങ്കില്‍ 200 മിനിറ്റ് എന്ന രീതിയില്‍ ഒമ്പതായി വിഭജിക്കുന്നതാണ് നവാംശകം. അപ്പോള്‍ ഒരു നക്ഷത്രം ഏതൊക്കെ അംശകത്തിലാവും എന്ന് വിഭജിച്ചു നോക്കുന്നതാണ് നവാംശകചക്രത്തില്‍ നിര്‍വഹിക്കപ്പട്ടിരിക്കുന്ന ദൗത്യം. ആ നിലയ്‌ക്കാണ് അതിന്റെ പ്രാധാന്യവും.    

ഓരോ നക്ഷത്രത്തിന്റെയും നാലുപാദങ്ങളും നാലുരാശികളിലായി വരുന്നുണ്ട്, ഈ വിധത്തില്‍ അതിനെ വിഭജിക്കുമ്പോള്‍. നവാംശകത്തിലെ ചന്ദ്രസ്ഥിതിയില്‍ നിന്നുമക്കാര്യം അറിയാം. നിങ്ങളുടെ നക്ഷത്രം വരുന്ന രാശി/കൂറ് നിങ്ങളുടെ സ്വഭാവ രൂപീകരണത്തിലും ജീവിത പുരോഗതിയിലും വഹിക്കുന്ന പങ്ക് ചെറുതല്ല. അത്രയും തന്നെ പ്രാധാന്യമുണ്ട് നക്ഷത്രപാദങ്ങള്‍ ഏതു രാശിയില്‍ വരുന്നു എന്നതിനെ മുന്‍ നിര്‍ത്തിയുള്ള ഫലങ്ങള്‍ക്കും. ആ വിഭജനം എങ്ങനെ എന്ന് വിശദീകരിക്കുകയാണ് ഇവിടെ. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായേക്കും, ഈ ചെറുവിവരണം.  

അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ക്ക് ഒരേ രീതിയാണ്. ഇവയെ സൃഷ്ടിനക്ഷത്രങ്ങള്‍ എന്ന് പറയും. ‘തലനാള്‍’ എന്നൊരു വിശേഷണവുമുണ്ട്. ഇവ ഒമ്പതിന്റെയും നാലുപാദങ്ങള്‍ ഒന്നാംപാദം മേടം രാശിയില്‍, രണ്ടാം പാദം ഇടവം രാശിയില്‍, മൂന്നാം പാദം മിഥുനം രാശിയില്‍, നാലാംപാദം കര്‍ക്കിടകം രാശിയില്‍ എന്നിങ്ങനെയാവും അംശകത്തില്‍ വരുക. ജന്മനക്ഷത്രം വരുന്ന കൂറ് ഏതായിരുന്നാലും ഈ നാലുപാദങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തെ ആ പാദങ്ങളുടെ അംശകരാശി, അതിന്റെ അധിപനായ ഗ്രഹം എന്നിവ സ്വാധീനിക്കും. ഉദാഹരണത്തിന് അശ്വതി മേടം രാശിയില്‍ വരുന്ന നക്ഷത്രമാണ്. പക്ഷേ അതിന്റെ നാലുപാദങ്ങള്‍ ക്രമത്തില്‍ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവയില്‍ വരികയാല്‍ മേടം രാശിയുടെ ഫലത്തിനൊപ്പം പാദങ്ങള്‍ വരുന്ന രാശിയുടെ ഫലവും അനുഭവത്തിലുണ്ടാവും.  

ഭരണി, മകയിരം, പൂയം,  

പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ സ്ഥിതിനക്ഷത്രങ്ങള്‍ അഥവാ ‘ഇടനാള്‍’എന്നറിയപ്പെടുന്നു. ഈ നക്ഷത്രങ്ങളുടെ നവാംശകം ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ നാലു രാശികളില്‍ വരുന്നു. ഒന്നാം പാദം ചിങ്ങത്തിലും, രണ്ടാംപാദം കന്നിയിലും, മൂന്നാംപാദം തുലാത്തിലും, നാലാംപാദം വൃശ്ചികത്തിലും എന്നതാണ് ക്രമമെന്ന് ഓര്‍മ്മിക്കുക.      

കാര്‍ത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി, തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ ഒമ്പത് നക്ഷത്രങ്ങളെ സംഹാരനക്ഷത്രങ്ങള്‍ അഥവാ ‘കടനാള്‍’ എന്ന് വിശേഷിപ്പിക്കുന്നു. ഈ നക്ഷത്രങ്ങളുടെ നാലുപാദങ്ങള്‍ നവാംശകത്തില്‍ യഥാക്രമം ധനു, മകരം, കുംഭം, മീനം എന്നീ രാശികളിലായി വരുന്നു.    

അശ്വതിയുടെ നാലു പാദങ്ങള്‍ മേടം മുതല്‍ കര്‍ക്കിടകം വരെ, തുടര്‍ന്ന് ഭരണിയുടെ നാലുപാദങ്ങള്‍ ചിങ്ങം മുതല്‍ വൃശ്ചികം വരെ, തുടര്‍ന്ന് കാര്‍ത്തികയുടെ നാലുപാദങ്ങള്‍ ധനു മുതല്‍ മീനം വരെ, വീണ്ടും രോഹിണിയുടെ നാലു പാദങ്ങള്‍ മേടം മുതല്‍ കര്‍ക്കിടകം വരെ എന്നിങ്ങനെ 27 നാളുകളുടെയും പാദങ്ങള്‍ ഇടമുറിയാതെ രാശിക്കുള്ളിലൂടെ വിന്യസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ 27 നാളുകളുടെ 108 പാദങ്ങള്‍ 9 തവണ രാശിചക്രത്തിന്റെ ഉള്ളിലായി വിന്യസിക്കപ്പെടുന്നു.    

ഫലം പഠിക്കുമ്പോള്‍ നക്ഷത്രം ഏതു രാശിയിലാണ് എന്നതു പോലെ പ്രധാനമാണ് ഓരോ പാദവും ഏതുരാശിയില്‍ ഭവിച്ചിരിക്കുന്നു എന്നതും. ‘ഗ്രഹാണാം അംശകേ ബലം’ എന്നാണ് അനുശാസനം തന്നെ. ഇവിടെ ചന്ദ്രഗ്രഹത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഗ്രഹനിലയിലെ ഓരോ ഗ്രഹത്തിന്റെയും നവാംശകം പഠന വിധേയമാക്കണം. അപ്പോഴാണ് ഫലം സ്പഷ്ടമാവുക. സത്യത്തില്‍ അതുംപോര. ഒരു രാശിയെ, അതിന്റെ മുപ്പത് ഡിഗ്രിയെ അഥവാ ആയിരത്തിയെണ്ണൂറ് മിനിറ്റിനെ ഇരുപത് തരത്തില്‍ മുറിച്ച്, സൂക്ഷ്മമാക്കി പഠിക്കുന്ന രീതിയാണ് ജ്യോതിഷശില്പികള്‍ കൈക്കൊണ്ടിട്ടുള്ളത്. അപ്പോള്‍ മാത്രമാണ് ഫലങ്ങള്‍ ഏറ്റവും സത്യസന്ധമാവുക. അങ്ങനെയല്ലാതെ പ്രവചനം നടത്തരുത് എന്നതാണ് മുന്‍കാല ദൈവജ്ഞന്മാരുടെ കര്‍മ്മപരമായ നിഷ്ഠ. അപ്പോള്‍ മാത്രമാണ് ആയുഷ് കാര്യങ്ങളും കര്‍മ്മാനുഭവങ്ങളും ജീവിതത്തിന്റെ അണിമയും ഗരിമയുമെല്ലാം തെളിഞ്ഞു കത്തുന്നത്.  

മുറിവൈദ്യം ആവരുത് ജ്യോതിഷം, ഒരിക്കലും. മുഴുവിദ്യ തന്നെയാവണം എപ്പോഴും. അതാവട്ടെ നമ്മുടെ ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.