ന്യൂദല്‍ഹി: റഫാല്‍ കരാറിനെക്കുറിച്ച് സംയുക്തപാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി ബിജെപി. 2019ല്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ സംശയങ്ങള്‍ സുപ്രീംകോടതി തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ ഇനി ഇത്തരം അന്വേഷണങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും ബിജെപി ദേശീയ വക്താവ് സംബിത് പാത്ര പറഞ്ഞു.
‘കോണ്‍ഗ്രസ് വീണ്ടും റഫാല്‍ കരാറിനെക്കുറിച്ച് കള്ളം പറയുന്നു. ഫ്രാന്‍സില്‍ ഒരു എന്‍ജിഒ പരാതി നല്‍കിയതില്‍ വീണ്ടും ഫ്രഞ്ച് കോടതി അന്വേഷണം പ്രഖ്യാപിച്ചതിനെ അഴിമതിയായിക്കാണാനാവില്ല. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വീണ്ടും റഫാലിനെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണ്,’ സംബിത് പാത്ര പറഞ്ഞു.
‘സുപ്രീംകോടതിയും സിഎജിയും റഫാല്‍ കരാര്‍ പരസ്യമാക്കിയതാണ്. 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പേ ഈ നുണ പരമാവധി പ്രചരിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ശ്രമിച്ചതാണ്. അന്ന് അത് വിജയിച്ചില്ല,’ സംബിത് പാത്ര ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: