തിരുവനന്തപുരം: ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉപദ്രവം കാരണമാണ് കിറ്റെക്സ്് ഗ്രൂപ്പ് സംസ്ഥാനം വിടുന്നതെന്ന് ബിജെപി കേരള ഘടകം. കിറ്റെക്സിലെ പരിശോധനകള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയവൈരാഗ്യവും പരിശോധനകളിലൂടെയുള്ള ദ്രോഹവും മൂലം കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി 3,500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ 29ന് കിറ്റെക്സ് വ്യക്തമാക്കിയിരുന്നു. 35,000 തൊഴിലുകള്‍ സൃഷ്ടിക്കുന്ന പദ്ധതിയില്‍ നിന്നാണ് പിന്‍വാങ്ങല്‍.
ബിജെപി കേരളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇതാണോ കേരള മോഡല്‍….
‘തമിഴ്നാട്ടില്‍ തകര വച്ച് തല്ലിപൊളി ഷഡുകളില്‍ ആയിരക്കണക്കിന് ചെറുകിട ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു ഒരു കുഴപ്പവുമില്ലാതെ, ഗുജ്റാത്തിലും മഹാരാഷ്ട്രയിലും എത്ര എത്രയോ വീടുകളുടെ ടെറസില്‍ പോലുമുണ്ട് ചെറിയ ചെറിയ യൂണിറ്റുകള്‍. ഈ നാട്ടില്‍ മാത്രം നിങ്ങളെ പോലുള്ള ദ്രോഹികള്‍ കാരണം ആര്‍ക്കും ഒരു സ്ഥാപനം തുടങ്ങാന്‍ സാധിക്കുന്നില്ല. നമ്മുടെ നാട്ടില്‍ എല്ലാമുണ്ട്. പണം മുടക്കാന്‍ ആള്ക്കാര്, തൊഴിലാളികള്‍ അസംസ്കൃത വസ്തുകള്‍ എന്നിട്ടും നമ്മുടെ നാട് നാട് ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റാണ് എന്തുകൊണ്ട്’ മിഥുനം സിനിമയില്‍ മോഹന്‍ലാല്‍ ചോദിക്കുന്ന ഡയലോഗാണ്. ഈ സിനിമ ഇറങ്ങി 25 വര്‍ഷം കഴിഞ്ഞിട്ടും കേരളത്തില്‍ സ്ഥിതി ഇതുതന്നെ…
ഏറ്റവും ഒടുവില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉപദ്രവം കാരണം സംസ്ഥാനം വിടുന്നത് കിറ്റെക്സ് ഗ്രൂപ്പാണ്. കിറ്റെക്സിലെ പരിശോധനകള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയവൈരാഗ്യവും പരിശോധനകളിലൂടെയുള്ള ദ്രോഹവും മൂലം കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി 3,500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ 29ന് കിറ്റെക്സ് വ്യക്തമാക്കിയിരുന്നു. 35,000 തൊഴിലുകള്‍ സൃഷ്ടിക്കുന്ന പദ്ധതിയില്‍ നിന്നാണ് പിന്‍വാങ്ങല്‍. കെ.എസ്.എഫ്.ഇ ചിട്ടി ലേലങ്ങള്‍ ഈമാസം മുതല്‍ ജനുവരി 20ന് ശേഷം ചിട്ടി തവണകള്‍ കുടിശികയുള്ള ചിട്ടി വിളിച്ചെടുക്കാത്തവര്‍ക്ക് പിഴപ്പലിശയില്ലാതെ ഈമാസം 31നകം അത് അടച്ചുതീര്‍ക്കാം….
പിന്മാറ്റം പ്രഖ്യാപിക്കുംവരെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നോട്ടീസൊന്നും കിറ്റെക്സിന് ലഭിച്ചിരുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാല്‍, സ്ഥലം എം.എല്‍.എ പി.വി. ശ്രീനിജന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നും പരിശോധനയ്ക്കെത്തിയ സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയെങ്കില്‍ സ്ഥലം എം.എല്‍.എ മാത്രം അതെങ്ങനെ അറിഞ്ഞു സബ് ജഡ്ജി എന്തിനാണ് എം.എല്‍.എയെ വിളിക്കുന്നത്
ജൂണ്‍ 30ന് പാര്‍ട്ടി പത്രത്തില്‍ മാത്രം ഒരുമാസമായുള്ള പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നു. മറ്റൊരു ചാനലില്‍ അന്ന് വൈകിട്ട് നാലിന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞത് കിറ്റെക്സിന് വിവിധ വകുപ്പുകള്‍ ഏഴ് നോട്ടീസുകള്‍ നല്‍കിയെന്നാണ്. അദ്ദേഹത്തിന് ഈ വിവരങ്ങള്‍ എവിടുന്ന് കിട്ടി 30ന് വൈകിട്ട് 5.40നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കമ്പനിക്ക് നോട്ടീസ് നല്‍കിയത്. മറ്റു വകുപ്പുകള്‍ നോട്ടീസ് നല്‍കിയിട്ടുമില്ല.പുതിയ മിനിമം കൂലി തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നാണ് തൊഴില്‍ വകുപ്പിന്റെ നോട്ടീസിലുള്ളത്. 2019ലെ പുതുക്കിയ കൂലി 2021 മാര്‍ച്ച് 26ന് ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. ഇത് എല്ലാ കമ്പനികള്‍ക്കും ബാധകമാണ്. എന്നിട്ടും കിറ്റെക്സിന് മാത്രം നോട്ടീസ് നല്‍കിയത് എന്തിനാണ് സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്സിന് ഈ ഗതി വരുത്തിയത്. പിആര്‍ കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ നല്കി കൃത്രിമമായി സൃഷ്ടിച്ച കേരള മോഡലിന്റെ പൊള്ളത്തരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: