ബ്രസ്സല്‍സ്: കോപ്പ അമേരിക്കയിലെ അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. പുലര്‍ച്ചേ 3.30 ന്് ഉറുഗ്വെ കൊളംബിയയേയും രാവിലെ 6.30 ന് അര്‍ജന്റിന ഇക്വഡോറിനെയും എതിരിടും. മത്സരങ്ങള്‍ സോണി ചാനലുകളില്‍ തത്സമയം കാണാം.
ഗ്രൂപ്പ് എ യില്‍ രണ്ടാം സ്ഥാനക്കാരായാണ് ഉറുഗ്വെ ക്വാര്‍ട്ടറില്‍ കടന്നത്. നാലു മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ക്ക് ഏഴു പോയിന്റ് കിട്ടി.
ബ്രസീല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനം നേിടയാണ് കൊളംബിയ അവസാന എട്ട് ടീമുകളില്‍ ഒന്നായത്. നാലു മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും നേടിയ അവര്‍ക്ക് നാല് പോയിന്റ് ലഭിച്ചു.
ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. നാലു മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ അവര്‍ മൂന്ന് വിജയവും ഒരു സമനിലയും നേടി. പത്ത് പോയിന്റുമായാണവര് ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനം നേടിയത്. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയുടെ കരുത്ത്്.
ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനക്കാരായാണ് ഇക്വഡോര്‍ ക്വാര്‍ട്ടറിലെത്തിയത്. നാലു മത്സരങ്ങളില്‍ മൂന്ന്് സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ക്ക് മൂന്ന് പോയിന്റാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: