Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിദ്ദിഖ് കാപ്പന്റെ ഭീകരബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവ്; രഹസ്യ ശില്‍പ്പശാല നടത്തി; ദളിതര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി

ദളിത് പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് വര്‍ഗീയ അസ്വസ്ഥത വിതയ്‌ക്കാനും കലാപം സൃഷ്ടിക്കാനുമാണ് കാപ്പനും മറ്റു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖൂര്‍ റഹ്മാനും ആലമും മസൂദും അടക്കമുള്ളവര്‍ അവിടേക്ക് പോയത്. ഇതിനു മുന്‍പ് 2020 സെപ്തംബര്‍ 20ന് (സംഭവം ഉണ്ടായത് സെപ്തംബര്‍ 14ന്) ഈ വിഷയം എങ്ങനെ പെരുപ്പിച്ച് കലാപമുണ്ടാക്കാന്‍ ഉപയോഗിക്കാം എന്നത് ചര്‍ച്ച ചെയ്യാന്‍ അതീവ രഹസ്യമായി ശില്പ്പശാല സംഘടിപ്പിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 2, 2021, 07:42 pm IST
inIndia

ന്യൂദല്‍ഹി: ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി ചുട്ടുകൊന്ന സംഭവം നടന്ന ഹാഥ്‌റസിലേക്ക് പോകവേ  പിടിയിലായ മലയാളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭീകര ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. യുപി പോലീസ് സമര്‍പ്പിച്ച 5000 പേജ് വരുന്ന കുറ്റപത്രത്തിലാണിത്.

ദളിത് പെണ്‍കുട്ടി  ദാരുണമായി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് വര്‍ഗീയ അസ്വസ്ഥത വിതയ്‌ക്കാനും കലാപം സൃഷ്ടിക്കാനുമാണ് കാപ്പനും മറ്റു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖൂര്‍ റഹ്മാനും ആലമും മസൂദും അടക്കമുള്ളവര്‍ അവിടേക്ക് പോയത്. ഇതിനു മുന്‍പ് 2020 സെപ്തംബര്‍ 20ന് (സംഭവം ഉണ്ടായത് സെപ്തംബര്‍ 14ന്) ഈ വിഷയം എങ്ങനെ പെരുപ്പിച്ച് കലാപമുണ്ടാക്കാന്‍ ഉപയോഗിക്കാം എന്നത് ചര്‍ച്ച ചെയ്യാന്‍ അതീവ രഹസ്യമായി ശില്പ്പശാല സംഘടിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് മാനേജര്‍ കെ.പി. കമാല്‍ സംഘടിപ്പിച്ച ശില്പ്പശാലയില്‍ സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തിനുള്ള തെളിവുകള്‍ കാപ്പന്റെ മൊബൈലില്‍ നിന്ന് ലഭിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ഈ വിഷയം സംബന്ധിച്ച് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ഫോണില്‍ ചാറ്റ് നടത്തിയിരുന്നു.

കാപ്പന്‍ അടക്കം അറസ്റ്റിലായ നാലു പേരില്‍ നിന്ന് ആറ് സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പും 1717 അച്ചടിച്ച കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. കലാപത്തില്‍ തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ എന്തു മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ചില കടലാസുകളില്‍ ചേര്‍ത്തിട്ടുള്ളത്. ജാതി, മത അടിഥാനത്തില്‍ സമൂഹത്തില്‍  അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന കാര്യങ്ങളുമാണ് പല കടലാസുകളിലും ഉണ്ടായിരുന്നത്. ഹാഥ്‌റസ് പെണ്‍കുട്ടിക്ക് നീതിയെന്ന പേരില്‍ വെബ്‌സൈറ്റ്  ഉണ്ടാക്കി പ്രചാരണം നടത്തിയതും കണ്ടെത്തിയിട്ടുണ്ട്. ദളിതര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തി. ഇങ്ങനെ വര്‍ഗ സംഘര്‍ഷമുണ്ടാക്കാനായിരുന്നു പദ്ധതി. രാജ്യവിരുദ്ധ പ്രചാരണം നടത്തി, യുവാക്കളില്‍ രാജ്യവിരുദ്ധ വികാരം വളര്‍ത്താനും ശ്രമിച്ചു. ഇതിനു പിന്നില്‍ ഒരു ഭീകരസംഘടനയാണ് ഉള്ളത്. വിദേശത്തു നിന്നും രാജ്യത്തിനുള്ളില്‍ നിന്നും ഇവര്‍ക്ക് വന്‍തോതില്‍ പണവും ലഭിച്ചിട്ടുണ്ട്. ഇതിനും തെളിവുകളുണ്ട്.  

ഗിലാനിയെ തൂക്കിലേറ്റിയപ്പോള്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്തു; സിമിയെ പിന്തുണച്ചു

മലയാളിയായ റൗഫിന്റേയും ഡാനിഷിന്റേയും നിര്‍ദ്ദേശ പ്രകാരമാണ് അതിഖൂര്‍ റഹ്മാന്‍ ഹാഥ്‌റസിലേക്ക് പോയത്. ഇതിന് റൗഫ് പണവും നല്‍കി. വര്‍ഗീയ സംഘര്‍ഷം വിതയ്‌ക്കാന്‍ ശ്രമിച്ചതിന് കാപ്പന്‍ അടക്കമുള്ളവരുടെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുന്‍പ് മുസാഫര്‍നഗറില്‍ നടന്ന കലാപത്തിലും അതീഖുര്‍ റഹ്മാന് പങ്കുണ്ട്. ആ കേസിലെ പ്രതികളായ സര്‍വ്വേര്‍ അലി, മുഫ്തി ഷെഹ്‌സാദ്,  മുനീര്‍, മൗലാനാ സജീദ്,  ഫെര്‍മാന്‍, അഹമ്മദ് പര്‍വേഷ്, അക്രം, നസിറുദ്ദീന്‍, നൂര്‍ ഹസന്‍, അലി നവി, ഡാനിഷ് മുഹമ്മദ്, മലയാളിയായ റൗഫ്, സോജിദി ബിന്‍ സെയ്ദ്, മുഹമ്മദ് ഇല്യാസ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.  ഹാഥ്‌റസിലേക്ക് പോകും മുന്‍പ് രഹസ്യ ശില്‍പ്പശാല നടത്തിയ കാര്യം റൗഫ് ഷെരീഫിന്റെ മൊഴിയിലുണ്ട്, കാപ്പന്റെ വാട്ട്‌സ്ആപ്പ് ഡേറ്റ, മൊബൈല്‍ ലൊക്കേഷന്‍ എന്നിവയില്‍ നിന്നും വ്യക്തമാണ്. ഹാഥ്‌റസില്‍ കലാപം ഉണ്ടാക്കാനുള്ള ഫണ്ട് സ്വരൂപിച്ചത് റൗഫാണ്.  

കാപ്പന്‍ മുന്‍പ് മാധ്യമപ്രവര്‍ത്തകനായിരുന്നു. 2009 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പത്രമായ തേജസില്‍ പ്രവര്‍ത്തിച്ചു. 2018ല്‍ തേജസ് പൂട്ടി. തുടര്‍ന്ന് അഴിമുഖം എന്ന പോര്‍ട്ടലില്‍ ഫ്രീലാന്‍സറായി എഴുതി. കാപ്പന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയില്‍ നിന്ന് പ്രകോപനപരമായ ലേഖനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  കൊടുംഭീകരന്‍ ഗുല്‍സാര്‍ അഹമ്മദ് വാനിയെ പിന്തുണച്ച് ഇയാള്‍ എഴുതിയ ലേഖനവും ഇതിലുണ്ട്. ദല്‍ഹി കലാപസമയത്ത് ഇയാളുടെ വര്‍ഗീയ റിപ്പോര്‍ട്ടിങ്ങില്‍ മറ്റു പല മാധ്യമപ്രവര്‍ത്തകരും പരാതിപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തില്‍ അതൃപ്തി ഉടലെടുക്കും വിധമായിരുന്നു റിപ്പോര്‍ട്ടുകള്‍.  

നിരോധിത സംഘടനയായ സിമിയുടെ ആശയങ്ങളെ ന്യായീകരിക്കുന്ന ലേഖനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊടും ഭീകരന്‍ ഗിലാനിയെ തൂക്കിലേറ്റിയ സമയത്ത്, ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം നടന്ന എയിംസ് മോര്‍ച്ചറി പരിസരത്ത് കൂടുതലാള്‍ക്കാര്‍ എത്തിച്ചേരാന്‍ അഭ്യര്‍ഥിച്ച് കാപ്പന്‍ നല്‍കിയ സന്ദേശവും ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധമുള്ള കാപ്പന്‍ അടക്കമുള്ളവര്‍ക്ക് വലിയ തോതില്‍ പണവും ലഭിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കളുമായി പിടിയിലായ അന്‍സാദ് ബദറുദ്ദീനുമായും കാപ്പന് ബന്ധമുണ്ട്. ഇയാളും കൂട്ടാളി ഫിറോസ് ഖാനും  രഹസ്യ ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു.

Tags: Siddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.