ന്യൂദല്‍ഹി : അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും ഇവിടെ വാക്സിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ മറുപടി നല്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന്. ജൂലൈ എത്തി വാക്സിന് എവിടെയെന്ന കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
ജൂലൈ മാസത്തെ വാക്സിന് വിതരണം സംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ അത്. കണക്കുകള്‍ വായിക്കാതിരുന്നതാണോ, അതോ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതാണോ. നിങ്ങളുടെ പ്രശ്നം എന്താണ്. അഹങ്കാരത്തിന്റേയും വിവരമില്ലായ്മയുടേയും വൈറസിന് വാക്സിന് ഇല്ല. ദേശീയ കോണ്‍ഗ്രസ് നേതൃമാറ്റത്തെ കുറിച്ച് ചിന്തിക്കണമെന്നും ഹര്‍ഷ വര്ദ്ധന് ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കുകയായിരുന്നു.
രാജ്യത്തെ വാക്സിനേഷന് പ്രക്രിയകള്‍ക്കെതിരെ പ്രതിപക്ഷം അനാവശ്യമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് ഹര്‍ഷ വര്ധന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജ്യത്ത് 75 ശതമാനവും സൗജന്യമായാണ് വാക്സിന് നല്‍കുന്നത്. ജൂണില്‍ 11.5 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇത് കൂടാതെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശം 1.24 കോടി ഡോസ് വാക്സിന് ഉപയോഗിക്കാന്‍ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: