കൊച്ചി : നടിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കേസ് റദ്ദാക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ് കേസ് സ്റ്റേ ചെയ്യാന്‍ ആകില്ലെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണത്തിനായി ഇനിയും സമയം കൊടുക്കേണ്ടതായി വരും. അതേസമയം അന്വേഷണ പുരോഗതി അറിയിക്കാനും ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി.
ലക്ഷദ്വീപ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഐഷ സുല്‍ത്താനയുടെ ഹര്‍ജിയിലെ ആവശ്യം.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് ജനങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചെന്ന് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കവരത്തി പോലീസ് ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: