കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ സഹകരണസംഘങ്ങളുടെ പങ്ക് അന്വേഷിക്കുന്നു. സഹകരണ ബാങ്കുകളിലെ പണയമിടപാടില്‍ സ്വര്‍ണാഭരണ മൂല്യം നിര്‍ണയിക്കുന്ന ചിലരും നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സിപിഎം ഭരിക്കുന്ന ചില സഹകരണ സ്ഥാപനങ്ങള്‍ക്ക് പങ്കുള്ള വിവരം പുറത്തുവന്നിരുന്നു. രണ്ട് സഹകരണ ബാങ്കുകളിലെ പണയ സ്വര്‍ണാഭരണ പരിശോധകര് കേസില്‍ സംശയത്തിന്റെ നിഴലിലാണ്. ഇതില്‍ ഒരാള്‍ അര്ജ്ജുന് ആയങ്കി ഉപയോഗിക്കുന്ന കാറിന്റെ ഉടമയായ സജേഷാണ്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരാള്‍ കണ്ണൂര്‍ സിറ്റി മേഖല സെക്രട്ടറിയായ ഒരു ബാങ്ക് അപ്രൈസറാണ്. ഇവര്‍ രണ്ടണ്ടു പേരും ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളോട് കുറ്റാരോപിതര്‍ നടത്തിയ സര്‍വ്വ ഇടപാടുകളും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടണ്ട്.
കേസില്‍ കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ സിപിഎം നേതാക്കളുടെ പങ്ക് കണ്ടെണ്ടത്താന്‍ അന്വേഷണം ശക്തമാക്കിയപ്പോള്‍ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. പാനൂരിലെ ഒരു ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവടക്കം സൂക്ഷ്മ നിരീക്ഷണത്തിലാണ്. നേതാക്കളുമായി ആയങ്കിക്കുള്ള ബന്ധം തിരിച്ചറിയുമെന്ന ഭയത്തില്‍ അറസ്റ്റിന് മുമ്പേ മൊബൈല്‍ ഫോണും മറ്റ് രേഖകളും നശിപ്പിച്ചു എന്നാണ് കരുതുന്നത്. ഡിജിറ്റല്‍ തെളിവുകളോടു കൂടിയ വിവരങ്ങള്‍ ലഭിക്കുന്നതോടെ ജില്ലയിലെ ഉന്നത സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുമായുള്ള കൂടുതല്‍ ബന്ധങ്ങള്‍ തെളിയും.
ഭരണസ്വാധീനം ഉപയോഗിച്ച് സ്വര്‍ണം കടത്താനായി സഹകരണ ബാങ്കുകളെ ഉപയോഗിച്ചോയെന്നതാണ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്സികളേറ്റെടുക്കുമോയെന്ന ആശങ്കയും സിപി
എമ്മിനുള്ളില്‍ ഉയര്ന്നിട്ടുണ്ടണ്ട്. സ്വര്‍ണക്കടത്ത് വിവാദം സഹകരണ ബാങ്കുകളിലെത്തിയാല്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് പാര്ട്ടിക്കാര് നടത്തിക്കൊണ്ടണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്ര ഏജന്‍സികള്‍ കണ്ടെണ്ടത്തുമെന്നതാണ് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കീഴടങ്ങിയ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ സൂഫിയാന് റിമാന്‍ഡിലാണ്. അര്ജുന് തില്ലങ്കേരി നേതൃത്വം നല്കുന്ന കണ്ണൂര്‍ സംഘം തുടര്‍ച്ചയായി കൊടുവള്ളി സംഘത്തിന്റെ കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകുന്നത് തടയാനാണ് ചെര്‍പ്പുളശ്ശേരി സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് സുഫിയാന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇനിയും സ്വര്‍ണ്ണം നഷ്ടപ്പെടാതിരിക്കാനാണ് സ്വര്‍ണ്ണത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഇത്ര വലിയ സംഘത്തെ നിയോഗിക്കേണ്ടി വന്നതെന്നും സൂഫിയാന് പോലീസിനോട് പറഞ്ഞു. സൂഫിയാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: