തിരുവനന്തപുരം: വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ഡി.ലിറ്റ് ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന സര്‍വകലാശാല ആഫ്രിക്കയിലെ മുസളിം സര്‍വകലാശാല. ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡി.ലിറ്റ് ബിരുദം നേടിയെന്നാണ് ഷാഹിദ ഫെയ്സ്ബുക്കിലൂടെ വിശദീകരിച്ചത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ചെറിയ രാജ്യവുമായ ഗാംബിയയില്‍ പ്രവര്‍ത്തിക്കുന്ന വിദൂര പഠന കേന്ദ്രമാണ് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി. പേര് ഗംഭിരമാണെങ്കിലും ഉചിതമായ ഇസ്ലാമിക വിദ്യാഭ്യാസത്തിലൂടെ മുസ്ലിം രാഷ്ട്രത്തെയും ലോകസാഹചര്യത്തെയും മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് സര്‍വകലാശാല വെബ് സൈറ്റല്‍ വ്യക്തമായി പറയുന്നുണ്ട്. ദൈവത്തിന്റെ ആനന്ദത്തിനായി മാത്രം ആധികാരിക ഇസ്ലാമിക അറിവ് ഇന്റര്‍നെറ്റിലൂടെ ലോകത്തിന് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ബിലാല്‍ ഫിലിപ്പ് എന്ന മുസ്ളീം പണ്ഡിതന് 2013 ല്‍ തുടങ്ങിയ സ്ഥാപനമാണിത്. അടിസ്ഥാ യോഗ്യതയില്ലാതെ വിദൂര വിദ്യാഭ്യാസം സൗജന്യമായി നല്‍കും എന്നതാണ് അവകാശവാദം.
ഷാഹിദ കമാല്‍ കേരളത്തില്‍ ബികോം വരെ മാത്രമാണു പഠിച്ചതെന്നും പാസായില്ലന്നും ആയിരുന്നു ആരോപണം. പേരിനൊപ്പം ഡോക്ടര്‍ ഉപയോഗിക്കുന്നത്
വിമര്ശിക്കപ്പെട്ടപ്പോള് വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോം പാസായെന്നും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡി.ലിറ്റ് ബിരുദം നേടിയെന്നായിരുന്നു ഷാഹിദയുടെ അവകാശവാദം.
കമ്മീഷന് അംഗത്തിന്റെ വിദ്യാഭ്യാസ യോഗിതയുമായി ബന്ധപെട്ട് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. വിവാദങ്ങള്‍ക്ക് അവസാനം കുറിച്ചതാണ് കേരളാ സര്‍വ്വകലാശാല നല്കിയ വിവരാവകാശ രേഖ. ഇതു പ്രകാരം 2019 ഒക്ടോബറില്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ഷാഹിദ കമാല്‍ എന്ന ഷാഹിദ ബീവി ബികോം വരെ മാത്രമാണു പഠിച്ചത്. ബികോം മൂന്നാം വര്‍ഷ പരീക്ഷ പാസായിട്ടുമില്ല.
‘സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും’ എന്ന വിഷയത്തില്‍ പിഎച്ച്ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്സ്ബു!ക് പോസ്റ്റിട്ടിരുന്നു. വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി ലഭിച്ചെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ, ഷാഹിദയ്ക്ക് എത്ര പിഎച്ച്ഡി ബിരുദവും എത്ര ഡിലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ടെന്ന ചോദ്യമായി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി സ്വകാര്യചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്.
കോണ്ഗ്രസികാരിയായിരുന്ന ഷാഹിദ ബീവി പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ എത്തിയതിന്റെ പാരിതോഷികം എന്ന നിലയിലാണ് വനിതാ കമ്മീഷന് അംഗത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: