തായ്പേയ്: തായ്വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗ്. തായ്വാന്റെ സ്വതന്ത്ര്യ നീക്കം അംഗീകരിക്കില്ല. തയ്വാന്- ചൈന പുനരേകീകരണം സാധ്യമാക്കാന്‍ താന്‍ പ്രതിജ്ഞാ ബന്ധനാണെന്നും ഷി ജിങ് പിംഗ് വ്യക്തമാക്കി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷിക ദിനത്തില്‍ ടിയാനന്മെന് സ്ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കവേയാണ് ചൈനീസ് പ്രസിഡന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചൈന മെയിന്ലാന്ഡിന് നിന്നും തെക്ക് -കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് തായ്വാന്. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന തായ്വാനിലെ ജനസംഖ്യയില്‍ 95 ശതമാനത്തോളവും ഹാന്‍ ചൈനീസ് വംശജര്‍ തന്നെയാണ്. സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലകൊള്ളാന്‍ ആഗ്രഹിക്കുന്ന തായ്വാന് ചൈന തങ്ങള്‍ക്കുമേല്‍ നടത്തുന്ന അവകാശവാദങ്ങളെ അംഗീകരിക്കാന്‍ തയാറല്ല.
റിപ്പബ്ലിക്ക് ഓഫ് ചൈന എന്നതാണ് തായ്വാന്റെ ഔദ്യോഗിക നാമം. മതസ്വാതന്ത്യവും ജനാധിപത്യവും നിലനില്‍ക്കുന്ന തായ്വാനുമായി വെറും 14 ചെറു രാജ്യങ്ങള്‍ മാത്രമാണ് നയതന്ത്ര ബന്ധം സൂക്ഷിക്കുന്നത്. യൂറോപ്യന്‍ യൂണിയനും ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ 47 ഓളം രാഷ്ട്രങ്ങള്‍ തായ്വാനുമായി സൗഹൃത ബന്ധം പുലര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: