ലഖ്നൗ: ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി. ബിഎസ്പി 2017 തെരഞ്ഞെടുപ്പിനേയും ഒറ്റയ്ക്കാണ് നേരിട്ടത്. നിലവില്‍ 19 അംഗങ്ങളാണ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്കുള്ളത്.
വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ മായാവതി അസറുദ്ദീന് ഒവൈസിയുമായി കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രചരണങ്ങള്‍ക്ക് വിരാമമിട്ട് താന്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്ളുമായി സഹകരിക്കാനാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന വികാരം.
2017 തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്കും എസ്പി കോണ്‍ഗ്രസിനൊപ്പവുമാണ് മത്സരിച്ചത്. ആര്‍എല്‍ഡിയും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് കളത്തിലേയ്ക്കിറങ്ങി. 80 സീറ്റുകളോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന ബിഎസ്പിയുടെ സീറ്റ് 2017 ല്‍ 19ആയി കുറഞ്ഞു. 224 സീറ്റുകളോടെ സംസ്ഥാനം ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയ്ക്ക് 47 സീറ്റിലേയ്ക്ക് ഒതുങ്ങേണ്ടിവന്നു. സമാജ്വാദിക്കൊപ്പം കൂടിയ കോണ്‍ഗ്രസിന് വെറും 7 സീറ്റ് മാത്രമാണ് നേടാനായത്. 47 സീറ്റില്‍ നിന്നും 312 സീറ്റുനേടി ബിജെപി ഉത്തര്‍പ്രദേശില്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു. ബിജെപി സഖ്യത്തില്‍ മത്സരിച്ച് അനുപ്രിയപട്ടേലിന്റെ അപനാദള്ളിന് 9 സീറ്റും ലഭിച്ചു.
നിലവില്‍ ഉത്തരാഖണ്ഡിലേയും പഞ്ചാബിലേയും സഭകളില്‍ ബിഎസ്പി അംഗങ്ങള്‍ ഒന്നുംതന്നെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: