ആലുവ : കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ആലങ്ങാട് സ്വദേശിനായയ നഹ്‌ലത്തിനെ ഭര്‍ത്താവ് ജൗഹര്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ യുവതിയിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആലുവ തുരുത്ത് സ്വദേശിയായ സലിമിന്റെ മകള്‍ നഹ്‌ലത്തിന്റെയും പറവൂര്‍ മന്നം സ്വദേശി ജൗഹറിന്റെയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. പത്തു ലക്ഷം രൂപയാണ് സ്ത്രീധനമായി നല്‍കിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്നാണ് നഹ്‌ലത്തും ബന്ധുക്കളും ആരോപിക്കുന്നത്.
സ്ത്രീധനമായി നല്‍കിയ തുക ഉള്‍പ്പടെ മുടക്കി വാങ്ങിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കടംവീട്ടാനായി വീട് വില്‍ക്കുകയാണ്. അതിന്റെ കരാര്‍ എഴുതാനായി എത്തണമെന്നും നഹ്‌ലത്തിന്റെ പിതാവ് സലിമിനെ ജൗഹര്‍ കഴിഞ്ഞദിവസം വിളിച്ചറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എത്തിയ സലീമിനെ ഒഴിവാക്കി പുറത്തു പോയ ജൗഹറും മാതാവും സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചക്ക് ശേഷം തിരികെ എത്തി. കരാറെഴുതിയെന്നും ഇനി മടങ്ങിപ്പോകാനും ജൗഹര്‍ സലിമിനോട് പറഞ്ഞു.
ഇതേച്ചൊല്ലിയുണ്ടായ സംസാരം തര്‍ക്കത്തിലേക്ക് നീങ്ങുകയും നഹ്‌ലത്തിനേയും പിതാവിനേയും ജൗഹറും മാതാവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും അവര്‍ അരോപിച്ചു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജൗഹറിനും മാതാവിനുമെതിരെ ആലങ്ങാട് പോലീസ് കേസെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് ജൗഹര്‍, ജൗഹറിന്റെ അമ്മ സുബൈദ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഗാര്‍ഹിക പീഡനം, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്ന് ആലങ്ങാട് സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: