ഡോ. ഹരി എസ്. ചന്ദ്രന്
സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്,
മാവേലിക്കര.. ഫോണ്‍:9447958903
ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ജീവന് വെടിയണം എന്നുള്ള ചിന്തയും, അതേപ്പറ്റിയുള്ള വിലയിരുത്തലുകളും, ശ്രമങ്ങളും ഒടുവില്‍ മരണത്തെ സ്വീകരിക്കുന്ന കര്‍മ്മവും കൂടിക്കുഴഞ്ഞു സങ്കീര്‍ണ്ണമായ ഒന്നാണ് ആത്മഹത്യ.
ഈയിടെയായി ചെറുപ്പക്കാരുടെയിടയില്‍ ആത്മഹത്യാചിന്ത വര്‍ദ്ധിക്കുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്. സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയമാണിത്. സ്ത്രീധനമരണം, ഭര്‍ത്തൃഗൃഹത്തിലെ പീഡനം: പല പെണ്‍കുട്ടികളും വിവാഹമേ വേണ്ടെന്നു വെക്കുന്നു. മരിക്കാനുള്ള പേടികൊണ്ട് ഇങ്ങനെ പോയാല്‍ കേരള സമൂഹത്തിന്റെ സ്ഥിതി എന്താവും?
പാരമ്പര്യ ഘടകങ്ങളും വ്യക്തിത്വത്തിലെ ചില പ്രത്യേകതകളും ആളുകളെ ആത്മഹത്യയിലേക്കു അടുപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. അന്തര്മുഖന്മാര്, സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പറയാതിരിക്കുകയും, സ്വയം കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആത്മഹത്യ ഒരു പരിഹാരമായി കാണുകയും ചെയ്യുന്നു. ചിലരില്‍ സന്തോഷവും ദുഖവും ഇടവിട്ടുവരുന്ന പ്രകൃതം കാണാറുണ്ട്.
സൈക്ലോത്മിക് വ്യക്തിത്വം എന്ന് ഇതിനു പേര് പറയാം. അങ്ങനെയുള്ളവരില്‍ ആത്മഹത്യാപ്രവണത കൂടുതലായിക്കണ്ടിട്ടുണ്ടു. വളരെ പ്രിയപ്പെട്ട ഒരാളുടെ മരണത്തെ തുടര്‍ന്ന്, അവരെ പരലോകത്തു സന്ധിക്കാമെന്നു കരുതി ജീവന് വെടിയുന്നവരുമുണ്ട്.
തെറ്റിദ്ധാരണകള്‍
പറയുന്നവര്‍ ചെയ്യുകയില്ല എന്നൊരു ധാരണ പൊതുവിലുണ്ട്. ഇത് ശരിയല്ല. മരിച്ചവര്‍ നേരത്തെ ചില സൂചനകള്തന്നിരുന്നു, നമ്മള് മനസ്സിലാക്കിയില്ല എന്ന് മാത്രം.
.ഒരിക്കല്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ പിന്നീടതിനു മുതിരുകയില്ല എന്ന വിശ്വാസം തെറ്റാണ്. ആത്മഹത്യ ചെയ്തവരില്‍ പലരും മുമ്പൊരിക്കല്‍ ഇതിന് ശ്രമിച്ചവരാണ്.
ആത്മഹത്യ ചെയ്യുന്നവരെല്ലാം വിഷാദം ബാധിച്ചവരാണ് എന്ന ധാരണയും ശരിയല്ല. വിഷാദത്തില്‍ നിന്നും മോചനം നേടിവരുന്ന ഘട്ടത്തിലാണ് ആത്മഹത്യകള്‍ പലപ്പോഴും നടക്കുന്നത്. ഒരിക്കല്‍ ഇത് ചെയ്യാനുള്ള ഉറച്ച തീരുമാനവും എടുത്തു കഴിഞ്ഞാല്‍, ആളുകള്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു.
ലക്ഷണങ്ങള്‍
വിഷാദം ബാധിച്ചിരുന്ന ഒരാള്‍ പെട്ടാണ് അതില്‍ നിന്ന് മോചനം നേടുന്നത്, എന്തോ തീരുമാനിച്ചുറച്ചു എന്നതിന്റെ സൂചനയാവാം. സ്വന്തം പ്രിയപ്പെട്ട,വിലപിടിച്ച വസ്തുക്കള്‍ മറ്റുള്ളവര്ക്കുകൊടുക്കുന്നതും. കുറേനാളായി പിണങ്ങിയിരുന്നവരോട് മാപ്പുപറഞ്ഞു ഇണങ്ങുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കാന്‍
ആത്മഹത്യക്കു ശ്രമിച്ച ഒരാളെ ഉപദേശിക്കുകയോ പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യാന്‍ പാടില്ല. അത് അയാളുടെ കുറ്റബോധം വര്‍ദ്ധിപ്പിക്കും. വിദഗ്ധമായ കൗണ്‍സിലിങ്ങും ഹിപ്നോട്ടിസവും അപകടകാരികളാണ്. ആത്മഹത്യക്കു ശ്രമിച്ചയാളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും വൈകാതെ മനഃശാസ്ത്രചികിത്സ ലഭ്യമാക്കുകയുമാണ് വേണ്ടത്.
ഇത്തരം സംഭവങ്ങള്‍ നടന്ന വീടുകളിലും സൗഹൃദങ്ങളിലും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ മാനസികാരോഗ്യ പ്രവര്‍ത്തകരെ കാണേണ്ടതു അത്യാവശ്യമാണ്. ആത്മഹത്യ നടന്നുകഴിഞ്ഞാല്‍ ആ വ്യക്തിയെ അതിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അപഗ്രഥനം നടത്തേണ്ടതുണ്ട്. മനശാസ്ത്രപരമായ പോസ്റ്റ്മോര്‍ട്ടം (സൈക്കോളജിക്കല്‍ ഓട്ടോപ്സി) എന്ന പ്രത്യേക മാര്‍ഗ്ഗത്തിലൂടെ, ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. സമൂഹത്തില്‍ തുടര്‍ന്ന് നടത്തേണ്ട പ്രതിരോധ ശ്രമങ്ങള്‍ക്ക് ഇത് ഏറെ സഹായകരമാണ്.
ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍, മറ്റൊരാളുടെ മേല്‍നോട്ടത്തോടെ, കൃത്യമായി കഴിക്കാന്‍ മടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: