കൊച്ചി: കേരളത്തില്‍ നടത്താനിരുന്ന 3500 കോടിരൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് കിറ്റെക്‌സ് ഗ്രൂപ്പ്. രാഷ്‌ട്രീയമായുള്ള വേട്ടയാടലാണ് പിന്മാറ്റത്തിന് പ്രേരിപ്പിച്ചത്. വിവധ വകുപ്പുകളുടെ പതിനൊന്നോളം പരിശോധനകളാണ് കിറ്റക്‌സ് സ്ഥാപനങ്ങളില്‍ നടന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രത്തില്‍ നിന്നും പിന്മാറുന്നതെന്ന് എംഡി സാബു ജേക്കബ് വ്യക്തമാക്കി.
പദ്ധതി പ്രകാരം അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു ധാരണ. എന്നാല്‍ നിരന്തരമായ പരിശോധനകള്‍ നടത്തി ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍വികസനപദ്ധതിയുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും സാബുജേക്കബ് പറഞ്ഞു.
പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായ ഒന്നും തന്നെ കണ്ടെത്താനായില്ല. 2020 ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
















