ഇസ്ലാമബാദ്: ഐക്യരാഷ്ട്രസഭ ഭീകരരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഹാഫിസ് സയീദിന്റെ ലാഹോറിലെ വസതിക്ക് സമീപമുണ്ടായ ശക്തമായ സ്ഫോടത്തിന് പിന്നാലെ, സംഭവമസമയത്ത് ഹാഫിസ് സയീദ് ഉറപ്പായും വീട്ടിലുണ്ടായിരുന്നുവെന്നും ഇയാളായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി പാക്കിസ്ഥാനി മാധ്യമപ്രവര്ത്തകന്. ‘ഹാഫിസ് സയീദ് വലിയ ലക്ഷ്യമെന്നും ജയില്‍ വകുപ്പ് അദ്ദേഹത്തിന്റെ സ്ഥലം നിരീക്ഷിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതിടവും സബ് ജയിലായി പ്രഖ്യാപിക്കാന്‍ ജയില്‍ സൂപ്രണ്ടിന് അധികാരമുണ്ട്’- മാധ്യമപ്രവര്ത്തകന് അംജദ് സയീദ് സഹനി ‘ഡോണ്‍’ വാര്‍ത്താ പരിപാടിയില്‍ പറഞ്ഞു.
‘ലഭിക്കുന്ന വിവരമനുസരിച്ച് അദ്ദേഹം വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇത് നിഷേധിക്കുന്നുണ്ടെങ്കിലും തീര്‍ച്ചയായും സയീദായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.’ ഭീകരസംഘടനയായ ലഷ്കര്‍-ഇ-തയിബയ്ക്ക് നേതൃത്വം നല്‍കുന്നത് ഹാഫിസ് മുഹമ്മദ് സയീദാണ്. സംഘടനയുടെ പ്രവര്‍ത്തനത്തിനും ധനസമാഹരണത്തിനും ചുക്കാന്‍ പിടിക്കുന്നത് ഇയാള്‍ തന്നെ. ജമാത്-ഉദ്-ദവ എന്ന സംഘടനയ്ക്കും ഹാഫിസ് സയീദ് രൂപം നല്‍കിയിട്ടുണ്ട്. ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭയും യുഎസും പ്രഖ്യാപിച്ചിട്ടുള്ള സയീദിന്റെ തലയ്ക്ക് 10 ദശലക്ഷം യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.
ഇന്ത്യ തേടുന്ന കുറ്റവാളിയാണ് മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ്. ഹാഫിസ് സയീദിന്റെ വീടിന് അടുത്തുള്ള പാക്കിസ്ഥാന് നഗരമായ ജോഹര്‍ ടൗണില്‍ കഴിഞ്ഞയാഴ്ചയാണ് സ്ഫോടനമുണ്ടായത്. മൂന്നുപേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 71-കാരനായ എല്‍ഇടി സ്ഥാപകന്‍ രണ്ടുവട്ടം പത്തുവര്‍ഷത്തിന് മുകളില്‍ ശിക്ഷ വിധിച്ചുവെങ്കിലും ഇതുവരെ ജയിലില്‍ അടച്ചിട്ടില്ല. ലാഹോറിലെ വസതിയിലിരുന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: