ലക്നൗ: സില പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരുടെ തെരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) മത്സരിക്കില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷ മായാവതി. ഇതുമൂലം അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബിഎസ്പി അടുത്തവര്‍ഷം സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. ‘ഉത്തര്‍പ്രദേശ് സംരക്ഷിക്കണം’ എന്ന മുദ്രാവാക്യവുമായാകും തെരഞ്ഞെടുപ്പില്‍ ബിഎസ്പി മത്സരിക്കുകയെന്നും മായാവതി പറയുന്നു.
സില പരിഷദ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പകരം, സംഘടനയെ ശക്തിപ്പെടുത്താനും താഴെത്തട്ടിലെ സ്വാധീനം വളര്‍ത്താനും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിനിയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ മൂന്നിനാണ് ജില്ലാ പഞ്ചായത്ത് തലവന്മാര്ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ്. അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട യുപിയിലുടനീളമുള്ള 3,000 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: