തിരുവനന്തപുരം: കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രമെന്ന് സമ്മതിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാനത്തുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്നവെന്നും ബെഹ്റ. വിരമിക്കലിനു മുന്നോടിയായി വാര്‍ത്താ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ഡിജിപിയുടെ ഈ വെളിപ്പെടുത്തല്‍.
ഐഎസിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് ലോക്നാഥ് ബെഹ്റ സമ്മതിച്ചത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) യില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആദ്യംതന്നെ ഈ സംഭവം തലയില്‍ കയറി. കിട്ടുന്ന വിവരം അനുസരിച്ച് നോക്കിയാല്‍ കേരളം ഭീകരരുടെ വലിയ റിക്രൂട്ടിങ് കേന്ദ്രമാണ്. കാരണം ഇവിടത്തെ ആള്ക്കാര് ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഭീകരര്‍ക്ക് വേണ്ടതും അത്തരക്കാരെയാണ്. അവരുടെ ഏറ്റവും വലിയ ലക്ഷ്യവും അതാണ്. അവരെ ഏത് രീതിയിലും അവര്‍ സ്വാധീനിച്ച്, വര്‍ഗീയവത്കരിച്ച് കൊണ്ടുപോകും. അതിന് അവര്‍ക്ക് പലമാര്‍ഗ്ഗങ്ങളുണ്ട്. അത് തുറന്ന് പറയാനാകില്ല. അത്തരത്തില്‍ കുറേ ആള്‍ക്കാരെ ഇവിടന്ന് അവര്‍ കൊണ്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതും ഗൗരവവകരമാണ്’, ബെഹ്റ പറഞ്ഞു.
തീവ്രവാദികളുടെ സ്ലീപ്പിങ് സെല്‍ ഇല്ലെന്ന് പറയാനാകില്ല. സ്ലീപ്പിങ് സെല്‍ എന്നാല്‍ അവര്‍ നിശ്ചലമായി ഇരിക്കുന്നവരാണ്. അവരുടെ മുകളിലുള്ളവരുടെ (ഹാന്‍ഡ്) നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഇവിടെ ഉണ്ട്. അവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അവരെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടിയുറച്ച തീവ്രവാദികളെ ഇല്ലായ്മ ചെയ്യുക തന്നെ വേണം. സംസ്ഥാനത്ത് അതീവ ഗൗരവതരമായ സ്ഥിതി ഇല്ല. എങ്കിലും അതിനെ നിസാരമായി കാണാനാകില്ലെന്നും ബെഹ്റ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: