ന്യൂദല്‍ഹി: ഇറ്റലിയിലെ റോമില്‍ നടക്കുന്ന സെറ്റി കോളി ട്രോഫി നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം സാജന് പ്രകാശ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ഒളിമ്പിക്സില്‍ മത്സരി്ക്കാന് നേരിട്ട് യോഗ്യത നേടിയ സാജന് ഇന്നലെ 200 മീറ്റര്‍ ഫ്രീസൈ്റ്റലില് പുത്തന്‍ ദേശീയ റെക്കോഡ് കുറിച്ചു.
ഒളിമ്പിക്സ് യോഗ്യത മത്സരമായി ഈ ചാമ്പ്യന്‍ഷിന്റെ 200 മീറ്റര്‍ ഫ്രീസ്റ്റെയില്‍ 1:49.73 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് സാജന് റെക്കോഡിട്ടത്. ഇതോടെ 2010 ല്‍ വിര്ദ്ധാവല് ഖഡെ സ്ഥാപിച്ച 1: 49.86 സെക്കന്‍ഡിന്റെ റെക്കോഡാണ് വഴിമാറിയത്. ഈ മാസം സാജന് കുറിക്കുന്ന മൂന്നാം റെക്കോഡാണിത്. കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബട്ടര്ഫ്യൈില് ഒളിമ്പിക്സ് യോഗ്യത മാര്‍ക്ക് കടന്ന്് സാജന് ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: