മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
മനോദൗര്‍ബല്യങ്ങള്‍ അകലും. ക്രിയാത്മകമായ പ്രവൃത്തി പന്ഥാവില്‍ എത്തിച്ചേരും. കാലോചിതവും അവസരോചിതവുമായ പദ്ധതികള്‍ കണ്ടെത്തുകയും മുതല്മുടക്കുകയും ചെയ്യും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
കര്മവിഘ്നങ്ങള്ക്ക് സാധ്യതയുണ്ട്. സമ്പത്തുകള്‍ ആനുകാലികമായി ലഭ്യമാകണമെന്നില്ല. സൗഹൃദങ്ങള്‍ പലതും വിജയമായി ഭവിക്കും. നൂതനമായ ഒരു സ്ത്രീ സൗഹൃദം വന്നുചേരും. ശ്വാസകോശ സംബന്ധമായ പീഢകള്‍ക്ക് വിരാമമുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
അതിഥികളുടെ സാന്നിദ്ധ്യം ഗൃഹത്തില്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് ഉന്നതിയും, മാര്‍ഗ്ഗ വിഘ്നങ്ങള്‍ക്ക് വിരാമവും സിദ്ധിക്കും. ഏജന്‍സി പ്രവര്‍ത്തനം, കുറികള്‍ എന്നിവയില്‍നിന്നും അപ്രതീക്ഷിത ധനാഗമം സിദ്ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
നിയമപ്രതിസന്ധികളെ അതിജീവിക്കും. രക്ഷാസ്ഥാനം കണ്ടെത്തും. സഹായജന്യമായ നൂതന സൗഹൃദങ്ങള്‍ ജീവിതഗതിയില്‍ മാറ്റം വരുത്തും. സന്താനങ്ങള്‍ മനഃസന്തോഷത്തിന് അവസരം നല്‍കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഉദര രോഗ വ്യാധികള്‍ക്ക് ശമനമുണ്ടാവും. സ്വയാര്‍ജിത സമ്പത്തുകള്കൊണ്ട് ഉന്നതിക്കായി പരിശ്രമിക്കും. സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളുമായി ബന്ധപ്പെട്ട് നഷ്ടസാധ്യതയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/4)
ജലജന്യ വസ്തുക്കളുടെ ക്രയവിക്രയങ്ങളില്‍ ലാഭം സിദ്ധിക്കും. പൊതുജനങ്ങളുടെ പ്രീതി നേടിയെടുക്കാന്‍ സാധിക്കും. പൊതുപ്രവര്‍ത്തന രംഗത്ത് ഊര്‍ജ്ജസ്വലമായ നേതൃത്വം നേടിയെടുക്കും.
തുലാക്കൂറ്: ചിത്തിര (1/4), ചോതി, വിശാഖം (3/4)
കുടുംബഭദ്രതയില്‍ വിള്ളലുകള്‍ വീഴാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഒരു ഉന്നത വ്യക്തി ശത്രുവായി ഭവിക്കും. കുടുംബ ഭരദേവതാ ക്ഷേത്രം പുനഃരുദ്ധരിക്കാന്‍ അവസരമുണ്ട്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കര്മേഖലകളില് വിജയം വരിക്കും. നഷ്ടസമ്പത്തുക്കള് വീണ്ടെടുക്കും. ദൈവാധീനം നിലനില്ക്കും. വാഹന യോഗം ഉണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മത്സര ബുദ്ധി ഉപേക്ഷിക്കും. കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്. ജോലി സ്ഥിരത ലഭ്യമാവും. മനോദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഭക്ഷ്യജന്യമായ രോഗസാധ്യതയുണ്ട്. ഗൃഹം മോടിപിടിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തും. അലങ്കാര ഭ്രമം വര്‍ധിക്കും. വാര്‍ത്താ ദൃശ്യമാധ്യമങ്ങളില്‍ ശോഭിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കടം വീട്ടും. വിശിഷ്ട ഭക്ഷ്യ വസ്തുക്കളില്‍ ആസക്തിയുണ്ടാവും. അലങ്കാരഭ്രമം വര്‍ധിക്കും. അപവാദ ശ്രവണ സാധ്യതയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (3/4), ഉതൃട്ടാതി, രേവതി
അപ്രതീക്ഷിതമായി ധനം വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനമോ ജോലി സാധ്യതയോ തെളിയും. വ്യാവസായിക അഭിവൃദ്ധിക്കായി ധനവിനിയോഗം ചെയ്യും. സഹായ സ്ഥാനങ്ങള്‍ ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: