ന്യൂദല്‍ഹി: പുതുച്ചേരിയില്‍ എന്‍ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 50 ദിവസങ്ങള്‍ക്കുശേഷം ബിജെപിയില്‍നിന്ന് രണ്ടു പേര് ഉള്‍പ്പെടെ അഞ്ചു എംഎല്‍എമാര്‍ കേന്ദ്രഭരണ പ്രദേശത്തിന്റെ മന്ത്രിമാരായി ചുമതലയേറ്റു. ബിജെപിയും എന്‍ആര്‍ കോണ്‍ഗ്രസും കൂടിയാണ് പുതുച്ചേരി സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. പുതുച്ചേരിയില്‍ ബിജെപി മന്ത്രിസഭയുടെ ഭാഗമാകുന്നത് ഇതാദ്യം. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നവശിവായം ആണ് രണ്ടുപേരില്‍ ഒരാള്‍.
സായ് ജെ ശരവണന് കുമാര്‍ രണ്ടാമത്തെ മന്ത്രി. കെ ലക്ഷമീനാരായണന്, സി ഡിജിയകൗമര്, ചന്ദിര പ്രിയങ്ക എന്നിവരാണ് എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്ന് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.നാലു ദശാബ്ദത്തിനിടയിലെ പുതുച്ചേരിയിലെ ആദ്യ വനിതാമന്ത്രിയാണ് ചന്ദിര പ്രിയങ്ക. ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം ആറായി. വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് ബിജെപി എന്‍ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണത്തിലേറിയത്.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മെയ് ഏഴിന് മുഖ്യമന്ത്രി രംഗസ്വാമി അധികാരമേറ്റുവെങ്കിലും മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീളുകയായിരുന്നു. 30 അംഗ നിയമസഭയില്‍ എന്‍ആര്‍ കോണ്‍ഗ്രസിന് പത്ത് എംഎല്‍എമാരുണ്ട്. ബിജെപിക്ക് ആറ് സീറ്റുകള്‍. കഴിഞ്ഞ പ്രാവശ്യം 15 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം രണ്ടിലേക്ക് ചുരങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: