റിയാദ് :ഇന്റര്‍നാഷണല്‍ യോഗാഡേയോട് അനുബന്ധിച്ച് ദിശ യോഗമീറ്റസൗദിയില് സംഘടിപ്പിച്ചു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ദിശ സംഘടനയുടെ ഉദ്ഘാടനവും ലോഗോ ലോഞ്ചും പദ്മശ്രീ അവാര്‍ഡ് ജേതാവും അറബ് യോഗ ഫൗണ്ടേഷന് സ്ഥാപകയും ആയ നൗഫ് മര്വ്വായി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിശ യോഗമീറ്റ് ഉദ്ഘാടനം മുന്‍ ഡിജിപി ഡോ.ടി.പി.സെന്കുമാര്് നിര്‍വഹിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗാസന്ദേശ വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി.മുരളീധരന് ആശംസ അര്‍പ്പിച്ചു. ജെദ്ദ ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ വൈ.സാബിര്‍, പതഞ്ചലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. അനില്‍ വര്‍ദ്ധക്, എ.ആര്.മോഹനന്, അമ്പലവാനന്, സജീവ് പഞ്ചാകൈലാസി, കനകലാല്‍, പ്രവീണ്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
യോഗ പരിശീലനം അറബ് യോഗ ഫൗഡേഷന് പരിശീലക മര്‍വ ഖൈറുദീന് നിര്‍വഹിച്ചു. തുടര്‍ന്ന് ഭാരതതിന്റെയും സൗദി അറേബ്യയുടെയും കള്‍ച്ചറല്‍ വിഡിയോ പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: