വാഷിംഗ്ടണ്‍: ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ കാല്‍മുട്ടുക്കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന വെളുത്തവര്‍ഗ്ഗക്കാരനും പൊലീസ് ഓഫീസറുമായ ഡെറെക് ചോവിന് 22 വര്‍ഷവും ആറ്മാസക്കാലവും ജയില്‍ശിക്ഷ വിധിച്ച് യുഎസ് കോടതി ഉത്തരവായി. അമേരിക്കയില്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് വിധിക്കുന്ന ഏറ്റവും സുദീര്‍ഘമായ ശിക്ഷാകാലാവധിയാണിത്.
നേരത്തെ ഡെറെക് ചോവിന് മനപൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റെ പേരില്‍ രണ്ട് മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഈ ജയില്‍ശിക്ഷാകാലാവധി ജൂണ്‍ 25ന് അവസാനിക്കാനിരിക്കെയാണ് ഹെന്നെപിന്‍ കൗണ്ടി ജില്ലാ ജഡ്ജിപുതിയ ശിക്ഷ വിധിച്ചത്.
22 പേജുള്ള വിധിന്യായത്തില്‍ ചോവിന്റെ ക്രൂരതയും അപമാനപ്പെടുത്തലും ജഡ്ജി പീറ്റര്‍ കാഹില്‍ അംഗീകരിച്ചു. ഇരയ്ക്ക് നീതി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 22.5 വര്‍ഷത്തെ തടവു ശിക്ഷ വിധിക്കുന്നതെന്നും അല്ലാതെ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല ഇങ്ങിനെ ചെയ്യുന്നതെന്നും ജഡ്ജി പറഞ്ഞു.
പ്രോസിക്യൂഷന് 30 വര്‍ഷത്തെ തടവാണ് അഭ്യര്‍ത്ഥിച്ചതെങ്കിലും ജഡ്ജി അത് 22.5 വര്‍ഷമാക്കി കുറച്ചു. 2020 മെയ് മാസത്തിലാണ് ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനം എന്ന പേരില്‍ അമേരിക്കയില്‍ ശക്തിപ്രാപിച്ചിരുന്നു. പുതിയ ശിക്ഷാവിധി ഈ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുപകരുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: