ന്യൂദല്‍ഹി: മലയാളിയായ നീന്തല്‍ താരം സാജന് പ്രകാശ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. റോമില്‍ നടന്ന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ പുതിയ ദേശീയ റെക്കോഡ് കുറിച്ചാണ് സാജന് പ്രകാശ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 1:56.38 സെക്കന്‍ഡിലാണ് സാജന് ഫിനീഷ് ചെയ്തത്. 1: 56.48 സെക്കന്‍ഡാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്.
യോഗ്യതാ മത്സരത്തിലൂടെ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സാജന് പ്രകാശ്. സാജന് പ്രകാശിന് ഇത് രണ്ടാം ഒളിമ്പിക്സാണ്. റിയോ ഒളിമ്പിക്സില്‍ മത്സരിച്ചിരുന്നു. റിയോ ഒളിമ്പിക്സിലേക്ക് സാജനെ ഇന്ത്യ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഒളിമ്പിക്സിന് യോഗ്യത നേടിയ സാജന് പ്രകാശിനെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: