Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്ത്രങ്ങള്‍ ലോകമംഗളത്തിന്

അവതരണങ്ങള്‍ വെറും പാണ്ഡിത്യപ്രകടനങ്ങളായി തരം താഴ്ന്നു. ശാസ്ത്രങ്ങള്‍ക്കുപോലും മുതല്‍ക്കൂട്ടാകുന്നുമില്ല. വിവേകം പാലിക്കുന്നതിനുവേണ്ട സാങ്കേതികതയെ ശാസ്ത്രങ്ങളില്‍ ആകാവു. അങ്ങനെ അല്ലെങ്കില്‍ വിദ്യ അവിദ്യയാവും, ജ്ഞാനപ്രകാശം അകത്തും പുറത്തും തെളിയില്ല. 'ഏകം' എന്ന മംഗളദീപം തെളിയില്ല.

ടി.എം. ജയരാമന്‍byടി.എം. ജയരാമന്‍
Jun 26, 2021, 07:20 pm IST
inSamskriti

ഭൗതികമായാലും ആദ്ധ്യാത്മികമായാലും ഇന്നത്തെ ശാസ്ത്രങ്ങളുടെ മുഖമുദ്ര അനാവശ്യസങ്കീര്‍ണ്ണതയും അതിസാങ്കേതികതയുമായിത്തീര്‍ന്നിരിക്കുന്നു. സാധാരണക്കാരന് അവിടെ പ്രവേശം ആലോചിക്കാന്‍കൂടി വയ്യ. ഇതാണോ ശാസ്ത്രധര്‍മ്മം?

അവതരണങ്ങള്‍ വെറും പാണ്ഡിത്യപ്രകടനങ്ങളായി തരം താഴ്ന്നു. ശാസ്ത്രങ്ങള്‍ക്കുപോലും മുതല്‍ക്കൂട്ടാകുന്നുമില്ല. വിവേകം പാലിക്കുന്നതിനുവേണ്ട സാങ്കേതികതയെ ശാസ്ത്രങ്ങളില്‍ ആകാവു. അങ്ങനെ അല്ലെങ്കില്‍ വിദ്യ അവിദ്യയാവും, ജ്ഞാനപ്രകാശം അകത്തും പുറത്തും തെളിയില്ല. ‘ഏകം’ എന്ന മംഗളദീപം തെളിയില്ല.

പാശ്ചാത്യശാസ്ത്രങ്ങള്‍ ഗണിതക്രിയകളില്‍ കുടുങ്ങിക്കിടക്കുന്നു. അവിടെ പേരിനുപോലും അടിസ്ഥാന തത്വങ്ങളോ നിര്‍വ്വചനങ്ങളോ ഇല്ല. പ്രയോഗങ്ങളും സിദ്ധികളും മാത്രം. എല്ലാം പരീക്ഷണശാലയില്‍ കാണാം! പരീക്ഷണശാലയാകട്ടെ ശാസ്ത്രജ്ഞന്റെ പരിസ്ഥിതിയില്‍ മാത്രവുമാകുന്നു. അവിടെ ലഭ്യമാകുന്നത് വിവരങ്ങള്‍ മാത്രം, ജ്ഞാനമല്ല. അളക്കാം, എണ്ണാം, ഗണിക്കാം, പ്രയോഗിക്കാം -അത്രതന്നെ.

സാധാരണക്കാര്‍ അവര്‍ ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക ശരീരവും ഓരോ പ്രത്യേക വ്യക്തിത്വവും ഉണ്ടെന്നു കരുതുന്നു. സാംഖ്യന്‍ തനിക്ക് പ്രത്യേകം വ്യക്തിത്വമുണ്ടെന്നു കരുതുമ്പോള്‍ തന്നെ, എല്ലാവരുടേയും ശരീരങ്ങളും നിര്‍ജ്ജീവപദാര്‍ത്ഥങ്ങളും ചേര്‍ന്ന് ഒരൊറ്റ പ്രകൃതിയാണെന്ന് കരുതുന്നു; പ്രകൃതിയുമായുള്ള ചേര്‍ച്ച കൊണ്ട് വ്യക്തികള്‍ തങ്ങള്‍ക്ക് ഓരോ പ്രത്യേക ശരീരമുണ്ടെന്ന് തെറ്റിദ്ധരിക്കുകയാണ്.

അദൈ്വതിക്ക് പ്രത്യേക ശരീരം മാത്രമല്ല, പ്രത്യേക വ്യക്തിത്വവുമില്ല. ശരീരാഭിമാനിയായി ചിന്തിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും തന്നെ ശാസ്ത്രജ്ഞര്‍ അവിടെ എത്തി എന്ന് വ്യാമോഹിക്കുന്നു. ന്യൂട്ടന്റെ പ്രകൃതിതത്വശാസ്ത്രം സാംഖ്യത്തിന്റെ അടുത്തുനില്‍ക്കുന്നു. ഇന്നത്തെ ക്വാണ്ടം ഭൗതികം ബൗദ്ധദര്‍ശനങ്ങളുടെ അടുത്തുനില്‍ക്കുന്നു.

ഗണിതം ഒരു പ്രത്യേക വ്യവഹാരഭാഷ മാത്രമാകുന്നു. അര്‍ത്ഥകല്പനകള്‍ പുറമെ നിന്നും വരുത്തിച്ചേര്‍ക്കണം. അതിനുള്ള സംവിധാനം ന്യൂട്ടന്റെ പ്രകൃതി തത്വശാസ്ത്രത്തില്‍ (ചമൗേൃമഹ ജവശഹീീെുവ്യ) ഉണ്ടായിരുന്നു, ഇന്നത്തെ ഭൗതികശാസ്ത്രത്തിലില്ല.

അഭ്യാസങ്ങള്‍ നിരര്‍ത്ഥകള്‍ മാത്രമല്ല, നാനാവിധങ്ങളുമായിത്തീര്‍ന്നിരിക്കുന്നു. ബബേല്‍ ഗോപുരം ഇതിലും എത്രയോഭേദം. പ്രശ്‌നങ്ങള്‍ ശാസ്ത്രജ്ഞന്‍ നിശ്ചയിക്കുന്നു, പരിഹരിച്ചെന്ന് അയാള്‍തന്നെ അവകാശപ്പെടുകയും ചെയ്യുന്നു. പലപ്പോഴും മറ്റൊരു ശാസ്ത്രജ്ഞന് പിടികൊടുക്കുന്നുപോലുമില്ല. ന്യൂട്ടന്റെ ശാസ്ത്രം തിരസ്‌കരിക്കപ്പെട്ടപ്പോള്‍ അസംഖ്യം സമ്പ്രദായങ്ങളായി അസമ്പ്രദായത്തിലും പൂര്‍ണ്ണ അരാജകത്വത്തിലും എത്തിനില്‍ക്കുന്നു.

ഇവിടെയും കാര്യങ്ങള്‍ വളരെ മെച്ചമൊന്നുമല്ല. പഴമ സംസ്‌കൃതഭാഷയിലെ സാങ്കേതികപദങ്ങളിലും വ്യാകരണത്തിലും പ്രക്രിയകളിലും കുടുങ്ങിക്കിടക്കുന്നു. അര്‍ത്ഥകല്പനയ്‌ക്ക് ഇവിടെയും ആളില്ല. പഴമയുടെ പിന്തുടര്‍ച്ച മുറിഞ്ഞ് അടിസ്ഥാനം നഷ്ടപ്രായമായി. അറിഞ്ഞും അറിയാതെയും മെക്കാളെ പ്രഭു ബാധിച്ച ആചാര്യന്മാരാണ് ഇന്ന് നമുക്കുള്ളത്.

ഇന്ന് ഭാരതീയ ആത്മീയത എന്ന പേരില്‍ അറിയപ്പെട്ടുവരുന്നത് അഭിനവമെക്കാളെമാര്‍ എഡിറ്റു ചെയ്ത് വികലമായക്കിയ അവിവേകത്തിന്റെ സന്തതികളാകുന്നു. പാശ്ചാത്യചിന്തയില്‍ ‘ആത്മാവ്-അനാത്മാവ്’ എന്ന വര്‍ഗ്ഗീകരണം പോലുമില്ല. പലവിധങ്ങളില്‍ കൂട്ടിക്കലര്‍ത്തി നാനാവിധമാക്കി അവതരിപ്പിച്ചാല്‍ ‘ഭാരതീയ’ മായി എന്ന് അവര്‍ കരുതുന്നു.  

അദൈ്വതത്തില്‍ പരമസത്യം രണ്ടല്ലന്നേ പറയുന്നുള്ളു. വിവേകം പാലിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നുമുണ്ട്. ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഒരു ശാസ്ത്രത്തിലുമില്ല, ഒരു ശാസ്ത്രവും നല്‍കുന്നില്ല, അത് ശാസ്ത്രീയവുമല്ല. സ്വകപോലകല്പനകള്‍ പ്രസക്തമാകേണമെങ്കില്‍ മെനക്കെട്ട് ഒരു സമ്പ്രദായമായി ചിട്ടപ്പെടുത്തുകതന്നെ വേണം. പഠിക്കാതെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് മനുഷ്യന്റെ തീരാശാപം.

ആദിശങ്കരാചാര്യരും സമീപശിഷ്യന്മാരും ചിട്ടപ്പെടുത്തിയ ഭാരതത്തിന്റെ അദൈ്വതജ്ഞാനശാസ്ത്രം ഇന്ന് ഇവിടെ നിലവിലുണ്ടോ? വിദ്യാരണ്യസ്വാമികളുടെ പഞ്ചദശിയോടെ ആ കാലം അവസാനിച്ചു എന്നു പറയാം. പാശ്ചാത്യതയുടെ അതിപ്രസരത്തില്‍, സനാതനമായിരിക്കേണ്ടുന്ന ഭാരതത്തിന്റെ ബ്രഹ്മവിദ്യാസമ്പ്രദായം നഷ്ടപ്രായമായി. അസമ്പ്രദായങ്ങളില്‍ നിന്നു തുടങ്ങേണ്ട ഗതികേടിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്.

കാലഹരണം വന്ന പഴയ വാദപ്രതിവാദങ്ങളെ പൊടിതട്ടിയെടുത്ത് ആവര്‍ത്തിച്ചതുകൊണ്ടോ, ഇന്നത്തെ ലോകത്തിന്റെ ജീവന്‍മരണ പ്രശ്‌നങ്ങളെ അടച്ച് നിസ്സാരവല്‍ക്കരിച്ചതുകൊണ്ടോ, ഒറ്റമൂലി പരിഹാരങ്ങള്‍ നിര്‍ദേശിച്ചതുകൊണ്ടോ കാര്യമില്ല. ഏതു ശാസ്ത്രവും ജീവിതഗന്ധിയായാലെ പ്രസക്തി കൈവരികയുള്ളു, പ്രചാരത്തില്‍ വരികയുള്ളു. ലോകര്‍ക്ക് സ്വീകാര്യമാവുകയുള്ളു. മനുഷ്യന്റെ എക്കാലത്തേയും ആവശ്യം ലോകമംഗളമാകുന്നു, ഉറക്കഗുളികളല്ല.

പാശ്ചാത്യചിന്തകള്‍ കൂടി ഉള്‍ക്കൊള്ളാനും അവ പരിഷ്‌കരിക്കാനുമുള്ള ഉള്‍ക്കരുത്ത് അദൈ്വതവേദാന്തത്തിനുണ്ട് എന്നതു മാത്രമാണ് ഇന്ന് ഇവിടെ ചൂണ്ടിക്കാണിക്കാനുള്ള ഏക ശുഭസൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.