ആര്‍പ്പൂക്കര: കൊവിഡില്‍ ഇളവു ലഭിച്ച് പരോളില്‍ ഇറങ്ങിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബു (52) എന്ന മോഷ്ടാവാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിരവധി കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും തമ്പടിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇവിടെ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്ന വ്യാജേനയാണ് ഇവിടെ ഇവര്‍ കറങ്ങി നടക്കുന്നത്. നിരവധി സാമൂഹ്യ വിരുദ്ധര്‍ ആശുപത്രി പരിസരത്ത് തമ്പടിച്ചിട്ടുള്ളതായാണ് വിവരം. ചില സംഘടനകള്‍ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നതും ഇവര്‍ ഇവിടെ തമ്പടിക്കുവാന്‍ കാരണമാകുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും പ്രതിയുമായി വന്ന പോലീസ് ജീപ്പ് തല്ലിത്തകര്‍ത്തതും ഇവിടെ ഇങ്ങനെ കറങ്ങി നടന്നിരുന്നതില്‍ ഒരാളാണ്.
ഗാന്ധിനഗര്‍ പരിസരത്തെ ക്ഷേത്രങ്ങളിലും, ഗുരുമന്ദിരങ്ങളിലും, പള്ളികളിലും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മോഷണശ്രമങ്ങള്‍ നടന്നിരുന്നു. കൊട്ടാരം ബാബുവും ഒപ്പമുള്ള കാര്‍ത്തികപ്പള്ളി സ്വദേശിയായ പ്രതിയും ചേര്‍ന്നാണ് മോഷണം നടത്തിവന്നിരുന്നത്. പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് വീടുകള്‍ കണ്ടെത്തി മോഷണത്തിനു പദ്ധതി തയ്യാറാക്കി വരുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായാണ് സൂചന.
തെക്കന്‍ കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളിയും മോഷ്ടാവുമായ തീവെട്ടി ബാബുവുമായി ചേര്‍ന്നാണ് ഇയാള്‍ മോഷണം നടത്തിവന്നിരുന്നത്. മോഷണത്തില്‍ നിന്നും ലഭിക്കുന്ന പണം ആര്‍ഭാട ജീവിതം നയിക്കുന്നതിനും ഉപയോഗിച്ചു വന്നിരുന്നു. മുന്‍പ് പല കേസുകളിലും ശിക്ഷിക്കപ്പെട്ട് ജയിലിലാകുകയും പുറത്തിറങ്ങിയാല്‍ വീണ്ടും മോഷണം നടത്തുകയുമാണ് ഇയാള്‍ ചെയ്തു വന്നിരുന്നത്. വിവിധ സ്ഥലങ്ങളിലായി 200 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
35 വര്‍ഷത്തോളമായി മോഷണമാണ് ഇയാളുടെ തൊഴില്‍. റിമാന്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ സുരേഷ് വി. നായര്‍ പറഞ്ഞു. എസ്ഐമാരായ ഹരിദാസ്, സജിമോന്‍, എഎസ്ഐ പി.വി. മനോജ്, സിപിഒമാരായ ബാബു, പ്രവീണ്‍ പി. നായര്‍, പ്രവീണ്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: