സൂററ്റ്: ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദി നല്കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. എല്ലാ കള്ളന്മാര്ക്കും പേരിനൊപ്പം മോദിയെന്ന് എന്തുകൊണ്ട് എന്ന് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ രാഹുല്‍ ചോദിച്ചതാണ് വന്‍വിവാദത്തിനു കേസിനും ഇടയാക്കിയത്. മോദി സമുദായത്തെ തന്നെ രാഹുല്‍ അപമാനിച്ചുവെന്നു കാട്ടിയാണ് പൂര്‍ണ്ണേഷ് അപകീര്‍ത്തിക്കേസ് നല്‍കിയത്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ എന്‍ ദാെേവയുടെ മുന്പില് ഹാജരായ രാഹുല്‍ കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചു. പേരിനൊപ്പം മോദിയെന്നുള്ളവരെ താന്‍ അപമാനിച്ചിട്ടില്ല എന്നാണ് വിശദീകരണത്തില്‍ അവകാശപ്പെടുന്നത്. ഒരു വ്യവസായിക്ക് മോദി 30 കോടി രൂപ കൊടുത്തുവെന്ന് പറഞ്ഞില്ലേ എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ ദേശീയ നേതാവെന്ന നിലയ്ക്ക് അഴിമതിക്കും തൊഴിലില്ലായ്മക്കും എതിരെ തന്റെ പ്രസംഗങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കും,അത് രാജ്യ താല്‍പ്പര്യത്തിനാണ്, അത് തന്റെ അവകാശമാണ് എന്നായിരുന്നു മറുപടി.
മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാര് ആണെന്ന് പറഞ്ഞില്ലേ ജഡ്ജി ചോദിച്ചപ്പോള്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു മറുപടി. കേസുമായി ബന്ധപ്പെട്ട’ മറ്റു പല ചോദ്യങ്ങളോടും എനിക്കറിയില്ല എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു. രാഹുലിന്റെ വാക്കുകള്‍ രേഖപ്പെടുത്തി കോടതി കേസ് ജൂലൈ 12ലേയ്ക്ക് മാറ്റി. താന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ലെന്നാണ് മുന്‍പും രാഹുല്‍ കോടതിയില്‍ പറഞ്ഞത്.
2019 ഏപ്രില്‍ 13ന് കര്‍ണ്ണാടകത്തിലെ കോളാറില്‍ നടന്ന യോഗത്തിലാണ് രാഹുല്‍ മോദിയെ അപമാനിക്കുന്ന പ്രസംഗം നടത്തിയത്. നീരവ് മോദി, ലളിത് മോദി നരേന്ദ്രമോദി..കള്ളന്മാര്ക്ക് എല്ലാം മോദിയെന്ന പേര് എന്തുകൊണ്ട് എന്നാണ് അന്ന് രാഹുല്‍ ചോദിച്ചത്. പ്രഥമ ദൃഷ്ട്യാ രാഹുലിനെതിരെ കേസ് ഉണ്ടെന്നാണ് ഹര്‍ജി സ്വീകരിക്കുമ്പോള്‍ കോടതി പറഞ്ഞത്.
ഗുജറാത്ത് ഹൈക്കോടതിയിലും പൂര്‍ണ്ണേഷ് ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രസംഗം റെക്കാര്‍ഡ് ചെയ്ത വീഡിയോ ഗ്രാഫര്‍, കോളാര്‍ ജില്ലാകളക്ടര്‍ എന്നിവരെ കേസില്‍ സാക്ഷികളാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഈ കേസില്‍ ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: