സേലം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ അഴിഞ്ഞാടി പോലീസ്. നാല്പ്പതുകാരനെ പോലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായാണ് മര്‍ദ്ദനം നടന്നത്.
സേലം സ്വദേശിയായ മുരുകേശനാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളമാണ് പോലീസ് ഇദ്ദേഹത്തെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സേലം ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പോലീസിന്റെ കാടത്തത്തിനെതിരെ ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: