ആത്മവിസ്മൃതിയിലാണ്ടു പോയ ജനതയ്ക്ക് സമന്വയത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്ന ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍, രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപകന്‍. 1940 ജൂണ്‍ 21 ന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ പുണ്യതിഥിയായിരുന്നു കടന്നു പോയത്.
തന്റെ ലക്ഷ്യപൂര്‍ത്തിക്കായി ആരംഭിച്ച സംഘം ഭാരതത്തിന്റെ കഴിഞ്ഞ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച് സര്‍വാശ്ലേഷിയും സര്‍വസ്പര്‍ശിയും സര്‍വവ്യാപിയുമായി പന്തലിച്ചു നില്ക്കുന്നു. ഭാരതത്തിന് എങ്ങനെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചാണ് ഡോക്ടര്‍ജി ചിന്തിപ്പിച്ചത്.
എല്ലാം രാഷ്ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയര്‍ന്ന് വന്നില്ലെങ്കില്‍ ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞു. ദേശീയ ചാരിത്ര നിര്‍മിതി അനുശാസനബദ്ധമായ ഒരു സമാജത്തിന്റെ സംവിധാനത്തിലൂടെ മാത്രമേ സാധിക്കൂ എന്നു ബോധ്യപ്പെട്ടാണ് 1925 സപ്തംബര്‍ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്ക്ക് തുടക്കമിട്ടത്.
സാമൂഹികവും മാനുഷികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമം പ്രവര്‍ത്തിച്ച ഡോക്ടര്‍ജി സ്വാനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് സംഘം സ്ഥാപിച്ചത്. തന്റെ അഭാവത്തിലും യാതൊരു പരിക്കുമേല്‍ക്കാതെ മുന്നോട്ട് പോകുന്ന വിധത്തില്‍ കുറ്റമറ്റതായി സംഘത്തെ രൂപകല്‍പ്പന ചെയ്തെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദര്‍ശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളില്‍ അനന്തമായ ആവേശത്തിന്റെ പ്രേരണാ സ്രോതസ്സായി ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ ജീവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: